തെ​രു​വ് നാ​ട​കം ഇ​ന്ന് അ​ട്ട​ത്തോ​ട്ടി​ലും അ​ര​യാ​ഞ്ഞി​ലി​മ​ണ്ണി​ലും ‌
Tuesday, March 19, 2019 10:41 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ മേ​ഖ​ല​ക​ളി​ലെ വോ​ട്ട​ര്‍​മാ​രു​ടെ പ​ങ്കാ​ളി​ത്തം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി സ്വീ​പ്പ് വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ 10.30ന് ​അ​ട്ട​ത്തോ​ട് സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ലും ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​അ​ര​യാ​ഞ്ഞി​ലി​മ​ണ്ണി​ലും തെ​രു​വ് നാ​ട​കം അ​വ​ത​രി​പ്പി​ക്കും. ‌

‌എം​സി​എ ക​ർ​മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം 24ന് ‌

‌​പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) രൂ​പ​താ ക​ർ​മ​പ​ദ്ധ​തി 24 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം ഉ​ദ്ഘാ​ട​നം ചെ​യ്യും.
രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​ണ്ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​സ​ഫ് കു​രു​മ്പി​ലേ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ജോ​ർ​ജ് മാ​ത്യു, കെ​സി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​ജോ​സ​ഫ്, എം​സി​എ സ​ഭാ​ത​ല സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ ചെ​ന്നീ​ർ​ക്ക​ര, ഫാ.​ജോ​ർ​ജ് വ​ർ​ഗീ​സ്, ഫാ.​പോ​ൾ നി​ല​യ്ക്ക​ൽ തെ​ക്കേ​തി​ൽ, വി​ൽ​സ​ൻ പാ​ല​വി​ള, സു​ബി​ൻ കെ.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ‌