അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Tuesday, March 19, 2019 10:51 PM IST
ചി​റ്റൂ​ർ : കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ബൈ​ക്ക് യാ​ത്ര​ക്കാ​രൻ ​മ​രി​ച്ചു. സൂ​ര്യ​പാ​റ പോ​ക്കാ​ൻ​തോ​ട് മു​നി​യ​പ്പ​ന്‍റെ മ​ക​ൻ സു​ദേ​വ​ൻ (56) ആ​ണ് മ​രിച്ചത്.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് 2.15ന് ​അ​ത്തി​ക്കോ​ട് പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​ള്ള മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റുമോ​ർ​ട്ടം ന​ട​ത്തു​മെ​ന്ന് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പ​റ​ഞ്ഞു.