ആ​ശു​പ​ത്രി മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ​വ​ർ പി​ടി​യി​ൽ
Tuesday, March 19, 2019 10:53 PM IST
കൊ​ല്ല​ങ്കോ​ട് : മു​ത​ല​മ​ട​യി​ൽ ആ​ശു​പ​ത്രി, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ലോ​റി​യി​ൽ എ​ത്തി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു​പേ​രെ കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു .മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര ടോ​മി​യു​ടെ മ​ക​ൻ ഷൈ​ജു (37), മു​ത​ല​മ​ട സു​രേ​ന്ദ്ര​ൻ , തോ​പ്പു​ട​മ ആ​ന​ക​ട്ടി​മേ​ട് അ​ൻ​സാ​രി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ഴി​ക്കോ​ട്ട് നി​ന്നാ​ണ് മാ​ലി​ന്യംകൊ​ണ്ടു​വ​ന്ന​ത്. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് എ​സ്.​ഐ സു​രേ​ഷും സം​ഘ​വു​മെ​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.