ഒ​ടു​വി​ൽ ഷീ​ജ​യ്ക്കും കു​ട്ടി​ക​ൾ​ക്കും വീ​ടെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​യി
Tuesday, March 19, 2019 10:53 PM IST
ആ​ല​ത്തൂ​ർ: ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും ക്ലാ​സ്മേ​റ്റ്സും സം​യു​ക്ത​മാ​യി കു​ത്ത​നൂ​ർ മ​ല​ഞ്ചി​റ്റി​വീ​ട്ടി​ൽ ഷീ​ജ​യ്ക്കും കു​ട്ടി​ക​ൾ​ക്കും വീ​ടു​വ​ച്ചു ന​ല്കി. കു​ത്ത​നൂ​ർ ഹൈ​സ്കൂ​ളി​ലെ 1996-97 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ൾ 22 വ​ർ​ഷ​ത്തി​നു​ശേ​ഷം ത​ങ്ങ​ളു​ടെ സ്കൂ​ളി​ലെ പ​ഴ​യ ക്ലാ​സു​മു​റി​യി​ൽ ഒ​ത്തു​കൂ​ടി​യ​പ്പോ​ഴാ​ണ് സ​ഹ​പാ​ഠി​ക​ളി​ലൊ​രാ​ളാ​യ പ്രീ​തി ഇ​ങ്ങ​നെ​യൊ​രു ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​ത്.

ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​യാ​യി​രു​ന്ന ഷീ​ജ​യു​ടെ ക​ദ​ന​ക​ഥ ക്ലാ​സ്മേ​റ്റ്സി​ന്‍റെ മ​ന​സി​ലൊ​രു നൊ​ന്പ​ര​മാ​യി. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​തോ​ടെ വി​വാ​ഹം ക​ഴി​ച്ച് കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് ചേ​ക്കേ​റി​യ ഷീ​ജ​യു​ടേ​യും ഭ​ർ​ത്താ​വി​ന്േ‍​റ​യും ജീ​വി​ത​ത്തി​ലേ​ക്ക് ര​ണ്ടു ആ​ണ്‍​മ​ക്ക​ൾ കൂ​ടി ക​ട​ന്നു​വ​ന്ന​തോ​ടെ മി​ന്നി​ത്തി​ള​ങ്ങി​യ സ​ന്തോ​ഷ​പ്പൂ​ത്തി​രി​ക​ൾ​ക്ക് അ​ധി​കം ആ​യ​സു​ണ്ടാ​യി​ല്ല.

താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്ന ഭ​ർ​ത്താ​വി​നേ​യും ആ​ങ്ങ​ള​യേ​യും അ​പ​ക​ട​ത്തി​ന്‍റെ രൂ​പ​ത്തി​ൽ വി​ധി ക​വ​ർ​ന്നെ​ടു​ത്ത​പ്പോ​ൾ പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ടു പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളേ​യും​കൊ​ണ്ട് ത​ള​ർ​ന്നു​വീ​ണ ഷീ​ജ​യ്ക്ക് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം താ​ങ്ങാ​യ​ത് വൃ​ദ്ധ​രാ​യ സ്വ​ന്തം മാ​താ​പി​താ​ക്ക​ളാ​യി​രു​ന്നു.

പ്രാ​യം​ത​ള​ർ​ത്തി​യ രോ​ഗ​ബാ​ധി​ത​രാ​യ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം മ​ക്ക​ളെ​യും അ​സൗ​ക​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ചു​രു​ണ്ടു​കൂ​ടു​ന്ന ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി ഷീ​ജ​യു​ടെ ക​ദ​ന​ക​ഥ സ​ജീ​ഷും കൂ​ട്ടു​കാ​രും ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ അ​വ​ലം​ബി​ച്ച് നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ന്ന ദ​യ ഷീ​ജ​യ്ക്കും മ​ക്ക​ൾ​ക്കും ഒ​രു ദ​യാ​ഭ​വ​നം​ന്ധ സ​ഫ​ല​മാ​ക്കു​ന്ന​തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ​ത് വി​ജ​യം​ക​ണ്ടു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും ക്ലാ​സ്മേ​റ്റ്സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ വേ​ഗ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ സ​മ​ർ​പ്പ​ണം കു​ത്ത​നൂ​ർ എ​ൻ​എ​സ്എ​സ് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഹ​ല്യ ഗ്രൂ​പ്പ് ഓ​ഫ് ഡ​യ​റ​ക്ട​ർ ശ്രീ​മ​ഹാ​ദേ​വ​ൻ പി​ള്ള നി​ർ​വ​ഹി​ച്ചു.

ഈ ​സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​യി​ലു​ള്ള​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​ത്തി.

ദ​യ ചെ​യ​ർ​മാ​ൻ ഇ.​ബി.​ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജ​മീ​ല ഇ​ബ്രാ​ഹിം, എ​സ്.​വി​ജ​യ​ൻ, ര​മ​ണി, സീ​ത ത​ന്പി, ശ​ങ്ക​ർ​ജി കോ​ങ്ങാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.