പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലെ ലൈ​ബ്ര​റി​ക്ക് പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചു
Tuesday, March 19, 2019 10:53 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ 16 പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലെ ലൈ​ബ്ര​റി​ക്കു​വേ​ണ്ടി ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ആ​റു ജീ​വ​ന​ക്കാ​ർ സ​മാ​ഹ​രി​ച്ച 310 പു​സ്ത​ക​ങ്ങ​ൾ പ്രി​യ​ന​ന്ദ​ന​ൻ ഐ ​ടി ഡി ​പി അ​സി. പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ ഹെ​റാ​ൾ​ഡ് ജോ​ണി​ന് ന​ൽ​കി. ഡ​യ​റ​ക്ട​ർ പ​ള്ളി​യ​റ ശ്രീ​ധ​ര​ൻ, സെ​ലി​ൻ ജെ, ​അ​നി​ക്കു​ട്ട​ൻ, എ​ഡി​റ്റ​ർ​മാ​രാ​യ രാ​ധി​കാ സി ​നാ​യ​ർ, ഒ.​സി സ​ഫി​യ, ക​വി​ത പി.​വി എ​ന്നി​വ​രു​ടെ സ്വ​കാ​ര്യ ശേ​ഖ​ര​ത്തി​ൽ നി​ന്നു​ള്ള പു​സ്ത​ക​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. വ​ള​ർ​ച്ച​യ്ക്കു​ള്ള ഇ​ന്ധ​ന​മാ​ണ് പു​സ്ത​ക​ങ്ങ​ളെ​ന്ന് പ്രി​യ​ന​ന്ദ​ന​ൻ പ​റ​ഞ്ഞു.
വാ​യ​ന വ​ള​ർ​ച്ച​ക്കു​മാ​ത്ര​മ​ല്ല വ്യ​വ​സ്ഥി​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​നും ഒ​രു ക​രു​ത്തു​റ്റ പൗ​ര​നെ വാ​ർ​ത്തെ​ടു​ക്കാ​നും പ​ര്യ​പ്ത​മാ​ണ്. വേ​റി​ട്ട​കാ​ഴ്ച​ക​ളി​ലേ​ക്കും വേ​റി​ട്ട​ജീ​വി​ത​ങ്ങ​ളി​ലേ​ക്കും വേ​റി​ട്ട പ​രി​സ്ഥി​തി​യി​ലേ​ക്കും ക​ണ്ണും കാ​തും തു​റ​ന്നു​വെ​ക്ക​ണ​മെ​ന്നും പ്രി​യ​ന​ന്ദ​ന​ൻ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ആ​ർ. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ ഓ​ഫ് ഡ്രാ​മ വ​കു​പ്പ​ധ്യ​ക്ഷ​ൻ ശ്രീ​ജി​ത്ത് ര​മ​ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി​ന്ധു സാ​ജ​ൻ, ഡോ. ​രാ​ധി​കാ സി. ​നാ​യ​ർ, ഐ ​ടി ഡി ​പി അ​സി. പ്രൊ​ജ​ക്റ്റ് ഓ​ഫീ​സ​ർ ഹെ​റാ​ൾ​ഡ് ജോ​ണ്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ നി​ന്നാ​യി 72 കു​ട്ടി​ക​ൾ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.