പെ​രി​ന്പ​ടാ​രി ഫൊ​റോ​നാ പ​ള്ളി​യി​ൽ സെ​ന്‍റ് ജോ​സ​ഫ് നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം
Tuesday, March 19, 2019 10:53 PM IST
മ​ണ്ണാ​ർ​ക്കാ​ട് : പെ​രി​ന്പ​ടാ​രി ഹോ​ളി​സ്പി​രി​റ്റ് ഫൊ​റോ​നാ പ​ള്ളി​യി​ൽ വി. ​യൗ​സേ​പ്പി​താ​വി​ന്‍റ ഓ​ർ​മ്മ​ത്തി​രു​നാ​ൾ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് ജോ​സ​ഫ് നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി.
മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​ന​യി​ലെ സെ​ന്‍റെ് ജോ​സ​ഫ് നാ​മ​ധാ​രി​യാ​യ ഫാ.​ലാ​ലു ഓ​ലി​യ്ക്ക​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബ്ബാ​ന അ​ർ​പ്പി​ക്കു​ക​യും ല​ദീ​ഞ്ഞ് ന​ട​ത്തു​ക​യും ചെ​യ്തു. നേ​ർ​ച്ച വി​ത​ര​ണ​വും ജോ​സ​ഫ് നാ​മ​ധാ​രി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ്ജ് തു​രു​ത്തി​പ്പ​ള്ളി, അ​സി. വി​കാ​രി സേ​വ്യ​ർ തെ​ക്ക​നാ​ൽ, കൈ​ക്കാ​രന്മാരാ​യ മാ​ത്യൂ ക​ല്ലു​വേ​ലി​ൽ, സി​ജു കൊ​ച്ച​ത്തി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.