ജ​ല​ചൂ​ഷ​ണ​ക​ന്പ​നി തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അനു​വ​ദി​ക്ക​രു​ത്: ഹോ​പ്പ് നേ​ച്വ​ർ ക്ല​ബ്
Tuesday, March 19, 2019 10:53 PM IST
പാ​ല​ക്കാ​ട്: ഭൂ​ഗ​ർ​ഭ​ജ​ല​ത്താ​ൽ സ​ന്പ​ന്ന​മാ​യി​രു​ന്ന പ്ലാ​ച്ചി​മ​ട​യി​ലെ ജ​ലം ചൂ​ഷ​ണം ചെ​യ്യു​ക​യും ജ​ലം മ​ലി​ന​മാ​ക്കു​ക​യും ചെ​യ്ത കോ​ള​ക​ന്പ​നി അ​ട​ച്ചു​പൂ​ട്ടി​യ​തി​നു​ശേ​ഷം വീ​ണ്ടും തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തെ ചെ​റു​ത്ത് തോ​ല്പി​ക്ക​ണ​മെ​ന്ന് ഹോ​പ്പ് നേ​ച്വ​ർ ക്ല​ബ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ആ​വ​ശ്യ​പ്പെ​ട്ടു.
പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ​യും യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ​യും ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ​മൂ​ല​മാ​ണ് 2006ൽ ​ക​ന്പ​നി അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഭൂ​മി​യി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള, മൂ​ല്യം നി​ർ​ണ​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ജ​ലം ഉൗ​റ്റി വി​ല്പ​ന​ച്ച​ര​ക്കാ​ക്കു​ന്ന കൊ​ക്ക​ക്കോ​ള​യ​ട​ക്ക​മു​ള്ള ക​ന്പ​നി​ക​ളു​ടെ അ​നു​മ​തി റ​ദ്ദ് ചെ​യ്ത് ജ​ല​ചൂ​ഷ​ക​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ​കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ത​യാ​റ​വ​ണ​മെ​ന്നും ഹോ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. കു​ടി​വെ​ള്ള​ത്തി​നു​വ​രെ മ​നു​ഷ്യ​ർ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കാ​ല​ത്ത് ജ​ല​ചൂ​ഷ​ണ ക​ന്പ​നി​ക​ൾ​ക്ക് സ​ർ​ക്കാ​രും പ്ര​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളും പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ല്കി​യാ​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ​യും യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ​യും ന​വ​രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക പ്ര​സ്ഥാ​ന​ങ്ങ​ളൂ​ടെ​യും കു​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ഉ​യ​ർ​ത്തി​കൊ​ണ്ട് വ​രാ​ൻ ഹോ​പ്പ് നേ​തൃ​ത്വം ന​ല്കു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ല്കി. ജീ​വ​ജ​ലം സം​ര​ക്ഷി​ക്കാ​ൻ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ പ്രാ​യോ​ഗി​ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്ര​ധാ​ന​ത്തെ സം​ബ​ന്ധി​ച്ച് വേ​ന​ലാ​വ​ധി കാ​ല​ത്ത് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നും ഹോ​പ്പ് നേ​ച്വ​ർ ക്ല​ബ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​നി​ച്ചു.