ഓ​ണ്‍​ലൈ​നാ​യി അം​ശാ​ദാ​യം
Tuesday, March 19, 2019 10:53 PM IST
പാ​ല​ക്കാ​ട്: കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്കും ഉ​ട​മ​ക​ൾ​ക്കും അം​ശാ​ദാ​യം പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​നാ​യി അ​ട​ക്കാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​ക്ഷ​യ സെ​ന്‍റ​റു​ക​ളി​ലൂ​ടെ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഫീ​സ് ന​ൽ​കി​യും ഫ്ര​ണ്ട്സ് ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ലൂ​ടെ​യും സൗ​ജ​ന്യ​മാ​യി ക്ഷേ​മ​നി​ധി അം​ശാ​ദാ​യം അ​ട​യ്ക്കാ​വു​ന്ന​താ​ണ്.
ഇ-​ഡി​സ്ട്രി​ക്ട് പ​ബ്ലി​ക് പേ​ർ​ട്ട​ലി​ലും വി​ഹി​തം ഒ​ടു​ക്കാം. ഡ​ബ്ല്യു​ഡ​ബ്ല്യു​ഡ​ബ്ല്യു.​ക​ഐം​ടി​ഡ​ബ്ല്യു​ഡ​ബ്ല്യു​ഡ​ബ്ല്യു​എ​ഫ്ബി​ഒ​ആ​ർ​ജി സൈ​റ്റി​ൽ ക്രെ​ഡി​റ്റ്/​ഡെ​ബി​റ്റ് കാ​ർ​ഡ്/​ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച് സൗ​ത്ത് ഇ​ൻ​ഡ്യ​ൻ ബാ​ങ്ക്, ആ​ക്സി​സ് ബാ​ങ്ക് എ​ന്നി​വ​യു​ടെ പേ​യ്മെ​ന്‍റ് ഗേ​റ്റ് വ​ഴി​യോ, ബാ​ങ്ക് ശാ​ഖ​ക​ളി​ലൂ​ടെ​യോ വാ​ഹ​ന ന​ന്പ​ർ ന​ല്കി അം​ശാ​ദാ​യം അ​ട​യ്ക്കാം.
ബോ​ർ​ഡ് സ്വ​ന്ത​മാ​യി ത​യാ​റാ​ക്കി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യും വി​ഹി​തം അ​ട​യ്ക്കാം. ഫോ​ണ്‍: 0491-2547437.