ട്ര​സ്റ്റി നി​യ​മ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, March 19, 2019 10:53 PM IST
പാ​ല​ക്കാ​ട്: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് അ​ട​യ്ക്കാ​പു​ത്തൂ​ർ ക്ഷേ​ത്ര​ത്തി​ൽ ട്ര​സ്റ്റി​മാ​രാ​കാ​ൻ (തി​ക​ച്ചും സ​ന്ന​ദ്ധ​സേ​വ​നം) ഹി​ന്ദു​മ​ത വി​ശ്വാ​സി​ക​ളി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പാ​ല​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം നി​ശ്ചി​ത ഫോ​റ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. പാ​ല​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ​നി​ന്നും ഒ​റ്റ​പ്പാ​ലം ഡി​വി​ഷ​ൻ ഇ​ൻ​സ്പെ​ക്ട​റു​ടെ ഓ​ഫീ​സി​ൽ​നി​ന്നും മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് വെ​ബ്സൈ​റ്റി​ൽ​നി​ന്നും അ​പേ​ക്ഷാ​ഫോ​റം ല​ഭി​ക്കും.

കെ​ൽ​ട്രോ​ണ്‍ അ​വ​ധി​ക്കാ​ല കോ​ഴ്സ്

പാ​ല​ക്കാ​ട്: കെ​ൽ​ട്രോ​ണി​ൽ 25 ശ​ത​മാ​നം ഫീ​സി​ള​വോ​ടെ വി​വി​ധ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. കാ​ർ​ട്ടൂ​ണ്‍ സ്പെ​ഷ​ലി​സ്റ്റ്, കെ​ൽ​ട്രോ​ണ്‍ മാ​സ്റ്റ​ർ കി​ഡ്, കെ​ൽ​ട്രോ​ണ്‍ ക​ന്പ്യൂ​ട്ട​ർ മാ​സ്റ്റ​ർ, കെ​ൽ​ട്രോ​ണ്‍ വെ​ബ് അ​നി​മേ​റ്റ​ർ, കെ​ൽ​ട്രോ​ണ്‍ ലി​റ്റി​ൽ പ്രോ​ഗ്രാ​മ​ർ, ടാ​ലി എ​ന്നീ കോ​ഴ്സു​ക​ളി​ലാ​ണ് പ്ര​വേ​ശ​നം.
വി​വ​ര​ങ്ങ​ൾ​ക്ക് ഹെ​ഡ് ഓ​ഫ് സെ​ന്‍റ​ർ, കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​ർ, മ​ഞ്ഞ​ക്കു​ളം റോ​ഡ്, പാ​ല​ക്കാ​ട് വി​ലാ​സ​ത്തി​ലോ 0491-2504599, 9847 597 587 ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം.