ആ​ർ​ദ്ര​ഷ​ഡാ​ന​നം ഇ​ന്ത്യ​ൻ പ​നോ​ര​മ​യി​ലേ​ക്ക്
Tuesday, March 19, 2019 10:56 PM IST
പാ​ല​ക്കാ​ട്: ഫാ​റൂ​ഖ് അ​ബ്ദു​ൾ റ​ഹി​മാ​ൻ സം​വി​ധാ​നം ചെ​യ്ത പാ​ല​ക്കാ​ട് ഇ​ൻ​സൈ​റ്റ് ക്രി​യേ​റ്റീ​വ് ഗ്രൂ​പ്പി​ന്‍റെ ആ​ർ​ദ്ര​ഷ​ഡാ​ന​നം കൊ​ൽ​ക്ക​ത്ത​യി​ൽ മാ​ർ​ച്ച് 18 മു​ത​ൽ 31 വ​രെ ന​ട​ക്കു​ന്ന സൗ​ത്ത് ഏ​ഷ്യ​ൻ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ലെ ഇ​ന്ത്യ​ൻ പ​നാ​ര​മ ഡോ​ക്യു​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ലേ​ക്ക് തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 31 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ആ​ർ​ദ്ര​ഷ​ഡാ​ന​നം 30ന് ​മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.
അ​ധ്യാ​പ​ക​നും ക​ർ​ഷ​ക​നും ആ​യി​രി​ക്കെ സ​ർ​വ​രാ​ലും ആ​ദ​രി​ക്ക​പ്പെ​ട്ട ക​ലാ-​സാം​സ്കാ​രി​ക-​സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും നാ​ട​ൻ ക​ലാ​പ്രേ​മി​യു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ഷ​ഡാ​ന​ന​ൻ ആ​നി​ക്ക​ത്തി​ന്‍റെ സ്മ​ര​ണാ​ഞ്ജ​ലി​യാ​യി ഇ​ൻ​സൈ​റ്റ് ക്രി​യേ​റ്റീ​വ് ഗ്രൂ​പ്പ് നി​ർ​മി​ച്ച ഈ ​ചി​ത്രം ഇ​തി​നോ​ട​കം ആ​റ് വി​ദേ​ശ ച​ല​ച്ചി​ത്ര​മേ​ള​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ടു​ക​യും അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.