മ​ണ്ണാ​ർ​ക്കാ​ട് പൂ​രം വ​ലി​യ ആ​റാ​ട്ട് ഇ​ന്ന്
Tuesday, March 19, 2019 10:56 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ മ​ണ്ണി​നെ പു​ള​കം കൊ​ള്ളി​ച്ചു​കൊ​ണ്ട് അ​ര​കു​റു​ശ്ശി ഉ​ദ​യാ ർ ​കു​ന്ന് ഭ​ഗ​വ​തി​യു​ടെ വ​ലി​യ ആ​റാ​ട്ട് മ​ഹോ​ത്സ​വം ഇ​ന്ന് ന​ട​ക്കും. ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന മ​ണ്ണാ​ർ​ക്കാ​ട് പൂ​ര​ത്തി​ന്‍റെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ച​ട​ങ്ങ് ആ​ണ് വ​ലി​യ ആ​റാ​ട്ട്.
മു​ത്തു​ക്കു​ട​ക​ളു​ടെ​യും വെ​ളി​ച്ച​പ്പാ​ടി​നേ​യും ഗ​ജ​വീ​രന്മാ​രു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ വ​ലി​യ ആ​റാ​ട്ട് ഇ​ന്ന് ന​ട​ക്കും.
ഇ​ന്ന് കാ​ല​ത്ത് വ​ലി​യ ആ​റാ​ട്ടി​നോ​ട് അ​നു​ബ​ന്ധി​ച്ച് മ​ഹാ​ഗ​ണ​പ​തി​ഹോ​മം ഉ​ഷ​പൂ​ജ 9 മ​ണി​ക്ക് കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഗ​ജ​വീ​രന്മാ​രു​ടെ അ​ണി​നി​ര​ന്നു കൊ​ണ്ട് വ​ലി​യ ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും. പ​ഞ്ച​വാ​ദ്യ​വും പാ​ണ്ടി​മേ​ള​വും വ​ലി​യ ആ​റാ​ട്ടി​ന് കൊ​ഴു​പ്പേ​കും. പ​ത്തു​മ​ണി​യോ​ടെ കു​ന്തി​പ്പു​ഴ ആ​റാ​ട്ടു​ക​ട​വി​ൽ അ​ര​കു​റു​ശ്ശി ഭ​ഗ​വ​തി​യു​ടെ വ​ലി​യ ആ​റാ​ട്ട് ന​ട​ക്കും. അ​തി​നു​ശേ​ഷം ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ഗ​വ​തി ആ​ന​യി​ക്കും. ഈ ​സ​മ​യ​ത്ത് അ​ന്പ​ല​മു​റ്റ​ത്ത് പ്ര​സി​ദ്ധ​മാ​യ കു​ട​മാ​റ്റം ന​ട​ക്കും. 11 മ​ണി​യോ​ടെ ആ​റാ​ട്ടു​ക​ട​വി​ൽ പ​ര​ന്പ​രാ​ഗ​ത​മാ​യ ച​ട​ങ്ങാ​യ ക​ഞ്ഞി പാ​ർ​ച്ച ഉ​ണ്ടാ​കും. തു​ട​ർ​ന്ന് ചാ​ക്യാ​ർ​കൂ​ത്ത് തു​ട​ർ​ന്ന് നാ​ദ​സ്വ​രം രാ​ത്രി താ​യ​ന്പ​ക രാ​ത്രി വീ​ണ്ടും ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും. നാ​നാ​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പേ​രാ​ണ് മ​ണ​ർ​കാ​ട് പൂ​ര​ത്തി​നാ​യി എ​ത്തു​ന്ന​ത് .നാ​ളെ ന​ട​ക്കു​ന്ന ചെ​ട്ടി വേ​ല​യോ​ടെ മ​ണ്ണാ​ർ​ക്കാ​ട് പൂ​ര​ത്തി​ന് പ​രി​സ​മാ​പ്തി​യാ​കും. നാ​ളെ 4 30ന് ​നെ​ല്ലി​പ്പു​ഴ യി​ൽ നി​ന്നും ദേ​ശ വേ​ല സം​ഗ​മ​ത്തോ​ടെ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ക്ഷേ​ത്ര​ത്തി​ലെ​ത്തും. 6 30 ന​ട​ക്കു​ന്ന ദീ​പാ​രാ​ധ​ന​യ്ക്കു​ശേ​ഷം കൊ​ടി​യി​റ​ക്ക തോ​ടെ മ​ണ്ണാ​ർ​ക്കാ​ട് പൂ​ര​ത്തി​ന് സ​മാ​പ​ന​മാ​കും. ഇ​ന്ന​ലെ ന​ട​ന്ന ചെ​റി​യ ആ​റാ​ട്ടി​ൽ നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നു​ള്ള ആ​ദി​വാ​സി ജ​ന​ങ്ങ​ളും എ​ത്തി​യി​രു​ന്നു. പൂ​രാ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​നം കാ​ണു​വാ​നും നി​ര​വ​ധി​പേ​ർ എ​ത്തി​യി​രു​ന്നു