തൊ​ഴി​ൽവ​കു​പ്പ് സ്ക്വാഡ് പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, March 19, 2019 10:56 PM IST
പാ​ല​ക്കാ​ട്: പ​ക​ൽ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൂ​ര്യാ​ഘാ​തം ഏ​ല്ക്കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി നി​ർ​മാ​ണ​മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ തൊ​ഴി​ൽ സ​മ​യം പു​ന:​ക്ര​മീ​ക​രി​ച്ച ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) എം.​കെ.​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.
ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത തൊ​ഴി​ലു​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്നും ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) അ​റി​യി​ച്ചു.
പ​ക​ൽ ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ വി​ശ്ര​മ​വേ​ള​യാ​യി​രി​ക്കും.
ഇ​വ​രു​ടെ ജോ​ലി സ​മ​യം രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ എ​ട്ടു​മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി.
രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​ശേ​ഷ​വു​മു​ള്ള മ​റ്റു ഷി​ഫ്റ്റു​ക​ളി​ലെ ജോ​ലി സ​മ​യം ഉ​ച്ച​യ്ക്ക് 12ന് ​അ​വ​സാ​നി​ക്കു​ന്ന വി​ധ​ത്തി​ലും വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​കാ​ര​വു​മാ​ണ് പു​ന:​ക്ര​മീ​ക​രി​ച്ച​ത്.