പ്രത്യേക സ്ക്വാഡ് 2058 പ്ര​ചാ​ര​ണ​സാ​മ​ഗ്രികൾ നീ​ക്കി
Tuesday, March 19, 2019 10:57 PM IST
പാ​ല​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ച ആ​ന്‍റി ഡീ​ഫെ​യ്സ്മെ​ന്‍റ് സ്ക്വാ​ഡ് ഇ​തു​വ​രെ പൊ​തു-​സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ൽ നി​ന്നാ​യി 2058 പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം​ചെ​യ്തു. സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച​തി​നു​ശേ​ഷം കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ 2048 സാ​മ​ഗ്രി​ക​ളും സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ഇ​ട​ങ്ങ​ളി​ൽ ഉ​ട​മ​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ പ​തി​ച്ച 10 പോ​സ്റ്റ​റു​ക​ളു​മാ​ണ് നീ​ക്കം ചെ​യ്ത​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ 68 ചു​വ​രെ​ഴു​ത്തു​ക​ൾ, 1299 പോ​സ്റ്റ​റു​ക​ൾ, 215 ബാ​ന​ർ (ഫ്ള​ക്സ് ബോ​ർ​ഡ്), 466 കൊ​ടി​ക​ളും മ​റ്റു​മാ​യി 2048 പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ളും സ്വ​കാ​ര്യ​സ്ഥ​ല​ങ്ങ​ളി​ലെ 10 പോ​സ്റ്റ​റു​ക​ളു​മാ​ണ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്ത​ത്. ഇ​തി​ൽ ഇ​ന്ന​ലെ മാ​ത്രം പൊ​തു​യി​ട​ങ്ങ​ളി​ൽ​നി​ന്നും 41 ചു​വ​രെ​ഴു​ത്തു​ക​ൾ, 570 പോ​സ്റ്റ​ർ, 74 ബാ​ന​റു​ക​ൾ, 281 കൊ​ടി​ക​ളും സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും 10 പോ​സ്റ്റ​റു​ക​ളു​മാ​ണ് ആ​ന്‍റി ഡീ​ഫെ​യ്സ്മെ​ന്‍റ് സ്ക്വാ​ഡ് നീ​ക്കം​ചെ​യ്ത​ത്.