ആ​ല​ത്തൂ​ർ മ​ണ്ഡ​ലത്തിൽ കനത്ത വേനലിനൊപ്പം തെ​ര​ഞ്ഞെ​ടു​പ്പുചൂടും
Tuesday, March 19, 2019 10:57 PM IST
വ​ട​ക്ക​ഞ്ചേ​രി: മീ​ന​മാ​സ​ത്തി​ലെ ക​ത്തു​ന്ന ചൂ​ടി​നൊ​പ്പം ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​വും ചൂ​ടു​പി​ടി​ച്ചു.
വൈ​കി​യാ​ണെ​ങ്കി​ലും ശ​ക്ത​യാ​യ സ്ഥാ​നാ​ർ​ഥി​യെ ത​ന്നെ ല​ഭി​ച്ച​ത് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​വേ​ശം ഉ​ണ​ർ​ത്തു​ന്പോ​ൾ ഒ​ന്നാം​റൗ​ണ്ട് പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കി ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ മു​ന്നേ​റു​ന്ന​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ.
ഇ​ക്കു​റി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മി​ക​വു​ണ​ർ​ത്തു​ന്ന​തി​നാ​ൽ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം ഇ​ഞ്ചോ​ടി​ഞ്ചാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
സ്ഥാ​നാ​ർ​ഥി​യു​ടെ മേ·​ക​ൾ​ക്കൊ​പ്പം ഉ​യ​രാ​ൻ യു​ഡി​എ​ഫി​ന്‍റെ സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​നു ക​ഴി​ഞ്ഞാ​ൽ 1977-ൽ ​ഇ​എം​സി​നെ ഞെ​ട്ടി​ച്ച​തു​പോ​ലെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം ആ​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യും. 1991-ൽ ​ഇ​ട​തു​മു​ന്ന​ണി​യി​ൽ​നി​ന്നും ആ​ല​ത്തൂ​ർ പി​ടി​ച്ചെ​ടു​ത്ത ച​രി​ത്ര​വു​മു​ണ്ട്. 338 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് അ​ന്ന് എ.​വി.​ഗോ​പി​നാ​ഥ് വി​ജ​യി​ച്ച​ത്.
ആ​ല​ത്തൂ​ർ ഇ​ട​തി​ന്‍റെ ഉ​രു​ക്കു​കോ​ട്ട എ​ന്ന ഖ്യാ​തി​ക്ക് മ​ങ്ങ​ലേ​ല്പി​ച്ച സം​ഭ​വ​മാ​യി​രു​ന്നു അ​ത്. 1977-ൽ ​ക​മ്യൂ​ണി​സ്റ്റ് ആ​ചാ​ര്യ​ൻ സാ​ക്ഷാ​ൽ ഇ.​എം.​എ​സ്. അ​ന്നു വി​ജ​യി​ച്ച​ത് 1999 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു. റെ​ക്കോ​ർ​ഡ് ഭൂ​രി​പ​ക്ഷം പ്ര​തീ​ക്ഷി​ച്ച എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം ഞെ​ട്ടി​ച്ചു. വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​നാ​യി​രു​ന്നു അ​ന്ന് ഇ​എം​എ​സ് ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ എ​തി​രാ​ളി.
ഇ​തെ​ല്ലാം ആ​ല​ത്തൂ​ർ എ​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​മാ​ണെ​ങ്കി​ലും 2009-ൽ ​ആ​ല​ത്തൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​മാ​യ​തി​നു​ശേ​ഷം ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന നി​ല​യി​ൽ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ദ്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
അ​ത്ര​യേ​റെ അ​നു​കൂ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം യു​ഡി​എ​ഫി​നു​ണ്ടെ​ന്ന് പ​റ​യു​ന്നു. കേ​ന്ദ്ര​ഭ​ര​ണം കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ക​ണ​മെ​ന്ന​തു ത​ന്നെ​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം. ഇ​തി​നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്ക​ണം.
കേ​ന്ദ്ര​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ഭ​ര​ണം വ​രി​ക​യും ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​ക​യും ചെ​യ്താ​ൽ അ​ത് മ​ണ്ഡ​ല​ത്തി​ൽ വ​ലി​യ വി​ക​സ​ന​കു​തി​പ്പി​ന് വ​ഴി​വ​യ്ക്കും.
ശ​ബ​രി​മ​ല വി​ഷ​യ​വും ച​ർ​ച്ച് ബി​ൽ തു​ട​ങ്ങി ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​നെ​തി​രേ വാ​ളോ​ങ്ങി ഭൂ​രി​പ​ക്ഷ​വോ​ട്ട് നേ​ടാ​മെ​ന്ന എ​ൽ​ഡി​എ​ഫ് വ്യാ​മോ​ഹം ഇ​ക്കു​റി വി​ല​പോ​കി​ല്ല. ബി​ജെ​പി വ​രു​മെ​ന്ന് പേ​ടി​പ്പി​ച്ച് ന്യൂ​ന​പ​ക്ഷ​വോ​ട്ടു​ക​ൾ കൈ​ക്ക​ലാ​ക്കു​ന്ന ത​ന്ത്ര​ങ്ങ​ളും ജ​നം തി​രി​ച്ച​റി​ഞ്ഞു.
മാ​സ​ങ്ങ​ളേ​റെ​യാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത വി​ക​സ​നം മാ​ത്രം മ​തി നി​ല​വി​ലു​ള്ള എം​പി​യു​ടെ പി​ടി​പ്പു​കേ​ട് തു​റ​ന്നു കാ​ണി​ക്കാ​നെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ഭൂ​രി​പ​ക്ഷം ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ത​ങ്ങ​ൾ മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്കു​ന്ന​തെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.
ര​ണ്ടു​ത​വ​ണ എം​പി​യാ​യ ബി​ജു​വി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ത്ര​യേ​റെ​യു​ണ്ടെ​ന്ന് എ​ൽ​ഡി​എ​ഫും അ​വ​കാ​ശ​പ്പെ​ടു​ന്നു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഇ​നി​യും ആ​രെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.