എ​ട്ടാം ക്ലാ​സ് പ്ര​വേ​ശ​ന​ം: അ​പേ​ക്ഷി​ക്കാം
Tuesday, March 19, 2019 11:04 PM IST
കൊല്ലം: ഐ​എ​ച്ച്​ആ​ര്‍​ഡിയു​ടെ എ​റ​ണാ​കു​ളം ക​ലൂ​ർ ‍(0484 2347132), ക​പ്രാ​ശ്ശേ​രി, ചെ​ങ്ങ​മ​നാ​ട് (04842604116), മ​ല​പ്പു​റം വാ​ഴ​ക്കാ​ട് (04832725215), വ​ട്ടം​കു​ളം (04942681498), പെ​രി​ന്ത​ല്‍​മ​ണ്ണ (04933225086), കോ​ട്ട​യം പു​തു​പ്പ​ള്ളി (04812351485), ഇ​ടു​ക്കി, പീ​രു​മേ​ട്(04869233982), തൊ​ടു​പു​ഴ, മു​ട്ടം(04862255755), പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി(04692680574) എ​ന്നി​വി​ട​ങ്ങ​ളി​ലെ ടെ​ക്നി​ക്ക​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്കൂ​ളു​ക​ളി​ല്‍ 2019-20 അ​ധ്യ​യ​ന വ​ര്‍​ഷം എ​ട്ടാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​ഴാം സ്റ്റാ​ന്‍റേ​ര്‍​ഡോ ത​ത്തു​ല്യ പ​രീ​ക്ഷ​യോ ജ​യി​ച്ച​വ​ര്‍​ക്കും പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോ​മും പ്രോ​സ്പെ​ക്ട​സും വെ​ബ് സൈ​റ്റി​ലും അ​ത​ത് സ്കൂ​ളു​ക​ളി​ലും ല​ഭി​ക്കും. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന സ്കൂ​ളി​ലെ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ പേ​രി​ല്‍ 100 രൂ​പ​യു​ടെ ഡി​ഡി എ​ടു​ത്തോ സ്കൂ​ള്‍ ക്യാ​ഷ് കൗ​ണ്ട​റി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സാ​യി നേ​രി​ട്ട് പ​ണ​മാ​യോ അ​ട​ച്ച് ര​സീ​ത് സ​ഹി​തം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 25.