സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ൾ :കോ​വൂ​ർ കു​ഞ്ഞു​മോ​ൻ
Tuesday, March 19, 2019 11:04 PM IST
ശാ​സ്താം​കോ​ട്ട: വി​ദ്യാ​ഭ്യാ​സ രം​ഗം പ​ല​വി​ധ മാ​റ്റ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വിന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം.​എ​ൽ​എ.​
മു​തു​പി​ലാ​ക്കാ​ട് ഗ​വ: എ​ൽ.​പി. ആ​ന്‍റ് പ്രീ ​പ്രൈ മ​റി സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​സ​മ്മേ ള​നം ഉ​ത്ഘാ​ട​നം ചെ​യ്ത് പ്രസം ഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.
സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക്ക​തും​ഹൈ​ടെ​ക് രം​ഗ​ത്തേ​ക്ക് ചു​വ​ടു​റ​പ്പി​ച്ച് ക​ഴി​ഞ്ഞു.​പൊ​തു വി​ദ്യാ​ല​യ​ങ്ങ​ൾ പ​ഠ​ന​ത്തി​ലും മ​റ്റ് പ്ര​വ​ർ​ത്ത​ന​ത്തി​ലു​മെ​ല്ലാം മു​ൻ​പ​ന്തി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​
യോ​ഗ​ത്തി​ൽ എ​സ്​എം​സി.​ചെ​യ​ർ​മാ​ൻ തൊ​ളി​യ്ക്ക​ൽ സു​നി​ൽ അ​ധ്യ​ക്ഷ​നാ​യി. ബി.​എ​മ​ല​യാ​ളം പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ വ​ന്ദ​ന​ക്കും എം.​എ​സ്.​സി.​സ്റ്റാ​റ്റി​റ്റി​ക്സ് പ​രീ​ക്ഷ​യി​ൽ മൂ​ന്നാം റാ​ങ്ക് നേ​ടി​യ അ​ശ്വ​തി​ക്കു​മു​ള്ള സ്കൂ​ളി​ന്‍റെ ഉ​പ​ഹാ​രം എംഎൽഎ ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബി.​അ​രു​ണാ​മ​ണി റാ​ങ്ക് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു.
​ശാ​സ്താം​കോ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഐ. ​ന് ഷാ​ദ് എ​ൻ​ഡോ​വ്മെ​ൻ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​വി.​താ​രാ​ഭാ​യി, റ്റി.​ആ​ർ.​ബീ​ന, കെ ​കൃ​ഷ്ണ​കു​മാ​ർ ,എ​സ്.​മാ​യാ​ദേ​വി., ര​ശ്മി​ദേ​വി,കെ.​ജി.​ശ​ശി​ധ​ര​ൻ, ഐ.​ബേ​ബി, മു​തു​പി​ലാ​ക്കാ​ട് രാ​ജേ​ന്ദ്ര​ൻ, അ​നി​ൽ തു​മ്പോ​ട​ൻ തുടങ്ങിയവർ പ്രസംഗിച്ചു. ബി. ​ക​ലാ​വ​തി . എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ലാ​മ​ൽ​സ​ര​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​ശോ​ഭ​ന ഉ​ത്ഘാ​ട​നം ചെ​യ്തു. മ​നോ​ജ് സു​ബ്ര​ഹ്മ​ണ്യ​ത്തിന്‍റെ ഹി​ന്ദി ഗാ​ന​സു​ധ​യും, സി​നി​മാ സീ​രി​യ​ൽ സം​വി​ധാ​യ​ക​നും ഗാ​ന​ര​ചയി​താ​വു​മാ​യ ഗി​രീ​ഷ് കി​ട​ങ്ങ​യത്തി​ന്‍റെ നാ​ട​ൻ പാ​ട്ടു​ക​ളും ശ്രദ്ദേയമായി.
തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​ന​വും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നൃ​ത്ത​നി​ർ​ത്യ​ങ്ങ​ളും, മ​ജീ​ഷ്യ​ൻ​കൊ​ല്ലം അ​നു​രാ​ജ് ശി​വ​ഗി​രി​യു​ടെ മാ​ജി​ക് ഷോ​യും ഉ​ണ്ടാ​യി​രു​ന്നു.