അ​ക്ഷ​ര​പ്പു​ര ഗ്ര​ന്ഥ​ശാ​ലയുടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നടത്തി
Tuesday, March 19, 2019 11:04 PM IST
കരുനാഗപ്പള്ളി : ക്ലാ​പ്പ​ന അ​ക്ഷ​ര​പ്പു​ര ഗ്ര​ന്ഥ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​വി​ജ​യ​കു​മാ​ർ നി​ർവ​ഹി​ച്ചു.
ക്ലാ​പ്പ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​എം.​ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ന​വോ​ത്ഥാ​ന ജ്വാ​ല ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​മ​ജീ​ദും, സാ​ഹി​ത്യ​കാ​രി ഉ​ള്ള​ന്നൂ​ർ ബി ​ര​മാ​ബാ​യി​യും ചേ​ർ​ന്ന് ദീ​പം കൊ​ളു​ത്തി. ലൈ​ബ്ര​റി അം​ഗ​ത്വ കാ​ർ​ഡ് ,സം​സ്ഥാ​ന സ​ർ​ക്കാ​ർ ച​ല​ച്ചി​ത്ര ബാ​ല​ന​ടി പു​ര​സ്ക്കാ​രം നേ​ടി​യ അ​ബ​നി ആ​ദി വി​ത​ര​ണം ചെ​യ്തു.
ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എ​ൽ.​കെ.​ദാ​സ​ൻ ,​ച​ല​ച്ചി​ത്ര തി​ര​ക്ക​ഥാ​കൃ​ത്ത് സി.​ആ​ർ.​അ​ജ​യ​കു​മാ​ർ, സം​വി​ധാ​യ​ക​ൻ ആ​ദി, വി.​പി. ജ​യ​പ്ര​കാ​ശ് മേ​നോ​ൻ, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, ക്ലാ​പ്പ​ന ഷി​ബു, എം.​ഗീ​ത, എ.​മു​ഹ​മ്മ​ദ് കു​ഞ്ഞ്, വി​പി​ൻ.​പി.​എ​സ്, പി.​സ​ന​ൽ​ദാ​സ് ,ലൈ​ബ്ര​റി പ്ര​സി​ഡ​ന്റ് ഇ.​എ​ൻ.​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്രസംഗിച്ചു.
ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സാം​സ്ക്കാ​രി​ക ഘോ​ഷ​യാ​ത്ര​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.