വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്തു മ​ന്ത്ര​വാ​ദ​വും മൃ​ഗ​ബ​ലി​യും; പോ​ലീ​സ് ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന്
Tuesday, March 19, 2019 11:04 PM IST
കു​ള​ത്തൂ​പ്പു​ഴ : വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്തു മ​ന്ത്ര​വാ​ദ​വും മൃ​ഗ​ബ​ലി​യും ന​ട​ത്തി​വ​ന്നി​രു​ന്ന സം​ഘ​ത്തി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്നി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ. കു​ള​ത്തൂ​പ്പു​ഴ ഇ​എ​സ്എം കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത സം​ഘം മൃ​ഗ​ബ​ലി​യും മ​ന്ത്ര​വാ​ദ​വും ന​ട​ത്തി​വ​രു​ന്ന​ത്.
മ​രു​തി​മൂ​ട് സ​ഞ്ജി​വ​നി വ​ന​ത്തി​നോ​ട് ചേ​ർ​ന്നു​ള​ള വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ൽ ദു​ർ​മ​ന്ത്ര​വാ​ദ​വും ആ​ഭി​ചാ​ര ക്രി​യ​ക​ളും ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്ന​ത്.
പ​ല ദി​വ​സ​ങ്ങ​ളി​ലു ആ​ഡം​ബ​ര​വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ വ​ന്നു പോ​കു​ന്ന​താ​യും ആ​ടി​ന്‍റെ ക​ഴു​ത്ത​റു​ത്ത് ര​ക്ത ബ​ലി​ന​ടു​ത്തു​ന്നാ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​തി​നി​ട​യി​ൽ നി​ധി ക​ണ്ടെ​ടു​ത്ത് ന​ൽ​കാം എ​ന്ന് പ​റ​ഞ്ഞ് മോ​ഹി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യി ആ​രോ​പി​ച്ച് ഒ​രു​സം​ഘം മ​ന്ത്ര​വാ​ദി​യേ​യും കു​ടും​ബ​ത്തേ​യും തി​ര​ക്കി എ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.
പു​ന​ലൂ​ർ കാ​ഞ്ഞി​ര​മ​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ്ഹു​സ​യി​ൻ, കു​ള​ന​ട ഇ​ള​വും​തി​ട്ട സ്വ​ദേ​ശി പു​ഷ്പ​കു​മാ​ർ എ​ന്നി​വ​രാ​ണ് മ​ന്ത്ര​വാ​ദി​യു​ടെ ത​ട്ടി​പ്പി​നി​ര​യാ​യ​തി​തു​ട​ർ​ന്ന് സം​ഘ​ത്തെ തി​ര​ക്കി താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യ​ത്. ഇ​തി​നി​ട​യി​ൽ മു​ഹ​മ്മ​ദ് ഹു​സ​യി​നെ വീ​ട്ടി​നു​ള​ളി​ൽ പൂ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യ് മ​ർ​ദി​ക്കു​ക​യും നി​ല​വി​ളി​കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.
ഇ​വ​രി​ൽ നി​ന്നും മ​ന്ത്ര​വാ​ദ​ത്തി​ൻെ​റ മ​റ​വി​ൽ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യും ഇ​തു​സം​ബ​ന്ധി​ച്ച് കേ​സ് കു​ള​ന​ട പോ​ലീ​സി​ൽ നി​ല​വി​ലു​ണ്ടെ​ന്നും കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. നാ​ഗ ത​കി​ടും നാ​ഗ​മാ​ണി​ക്ക​വും വി​ഗ്ര​ഹ​ങ്ങ​ളും ന​ൽ​കാം എ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു പ​ണം ത​ട്ടി​യ​ത്. എ​ന്നാ​ൽ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സം​ഭ​വ​ത്തെ​കു​റി​ച്ച് വേ​ണ്ട​വി​ധം അ​ന്വേ​ഷി​ച്ചി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.