യുഐടിയിൽ ര​ക്ത ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, March 19, 2019 11:04 PM IST
പ​ത്ത​നാ​പു​രം: യു​ഐ​ടി​യി​ലെ എ​ന്‍ എ​സ് എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​ഷാ​ഹി​ർ​ഷാ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പു​ന​ലൂ​ർ ര​ക്ത ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി വ​രാ​റു​ള്ള ക്യാ​മ്പി​ൽ നൂ​റി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. ര​ക്ത​ദാ​നം മ​ഹാ​ദാ​നം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​വു​ക​യാ​ണ് യു​ഐ​ടി​യി​ലെ എ​ന്‍എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളും .
ക്ലാ​സ് മു​റി​ക​ൾ​ക്കു​ള്ളി​ലെ അ​റി​വു​ക​ൾ​ക്കു​മ​പ്പു​റം കു​ട്ടി​ക​ളി​ൽ സാ​മൂ​ഹി​ക സേ​വ​ന​ത്തി​നു​ള്ള പ്ര​ചോ​ദ​ന​ത്തി​ന്‍റെ നാ​മ്പി​ടു​ക എ​ന്ന​തും സ​ഹ​ജീ​വി​ക​ളോ​ട് കാ​രു​ണ്യ​ത്തി​ന്‍റെ നോ​ട്ട​മെ​ങ്കി​ലും കു​ട്ടി​ക​ളി​ൽ നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ്രോ​ഗ്രാ​മി​ലു​ടെ ഞ​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഡോ.​ഷാ​ഹി​ർ​ഷാ ഉ​ദ്ഘാ​ട​നം ചെ​യ്തു പ​റ​ഞ്ഞു.
പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ്വ​പ്ന ജ​മാ​ൽ, പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡോ​ക്ട​ർ മേ​രി സാ​ൽ​ഷ്യ, കൊ​മേ​ഴ്സ് അ​ധ്യാ​പ​ക​നാ​യ ശ്യാം, ​വാ​ള​ണ്ടി​യ​ർ​മാ​രാ​യ ജു​നൈ​ദ്, സം​ഗീ​ത് സ​ത്യ​ൻ, തൗ​ഫീ​ക്ക്, ദേ​വ​ദ​ത്ത​ൻ, ശ്രീ ​ഗ​ണേ​ഷ്, അ​ഖി​ൽ സ​ത്യ​ൻ, സാം ​പോ​ൾ, ജോ​യ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.