തി​രു​നാ​ൾ സ​മാ​പി​ച്ചു
Tuesday, March 19, 2019 11:06 PM IST
ച​വ​റ: കു​ള​ങ്ങ​ര​ഭാ​ഗം വേ​ളാ​ങ്ക​ണ്ണി മാ​താ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ൾ സ​മാ​പി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​സാ​ജ​ൻ വാ​ൾ​ട്ട​ർ എം ​കൊ​ടി​യേ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ന്നു. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, പ്ര​സി​ദേ​ന്തി​യെ വാ​ഴി​ക്ക​ൽ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ​സ​മാ​പി​ച്ചു.

ബോ​ധ​വ​ൽ​ക്ക​ര​ണ ച​ർ​ച്ച നാളെ

കൊ​ട്ടാ​ര​ക്ക​ര: കോ​ട​തി സ​മു​ച്ച​യ വ​ള​പ്പി​ലെ ബാ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ബോ​ധ​വ​ൽ​ക്ക​ര​ണ ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കും.
കൊ​ട്ടാ​ര​ക്ക​ര​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ലെ ന്യാ​യാ​ധി​പ​ന്മാ​ർ, അ​ഭി​ഭാ​ഷ​ക​ർ, കോ​ട​തി ജീ​വ​ന​ക്കാ​ർ, അ​ഭി​ഭാ​ഷ​ക ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രി​ലൂ​ടെ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രി​ൽ ജ​നാ​ധി​പ​ത്യ സ​ന്ദേ​ശം എ​ത്തി​ക്കാ​ൻ ല​ക്‌​ഷ്യം വ​ച്ചാ​ണ് ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കൊ​ട്ട​ര​ക്ക​ര ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ മോ​ഡ​റേ​റ്റ​ർ ആ​യി​രി​ക്കും. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സും പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സം സം​യു​ക്ത​മാ​യാ​ണ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന് വേ​ണ്ടി പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.