പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും അ​നു​മോ​ദ​ന​വും 24 ന്
Tuesday, March 19, 2019 11:06 PM IST
പു​ന​ലൂ​ർ: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ക​ർ​മ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും അ​നു​മോ​ദ​ന​വും 24 ന് ​പു​ന​ലൂ​രി​ൽ ന​ട​ക്കും.
സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള​ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള​ള​ത്. ഉ​ച്ച ക​ഴി​ഞ്ഞ് 2.30 ന് ​മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മോ​റാ​ൻ മോ​ർ ബ​സോ​ലി​യോ​സ് ക്ലീ​മി​സ് ബാ​വ ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​നി ഏ​ഴം​കു​ളം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും. ​ഫാ.​ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത് ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് സ​ഭാ​ത​ല ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​യ്ക്കും. ജി​ല്ലാ വി​കാ​രി ഫാ.​മാ​ത്യൂ മ​രോ​ട്ടി​മൂ​ട്ടി​ൽ, ഫാ.​ആ​ന്‍റ​ണി വെ​ള​ളാ​പ്പ​ള​ളി, ജോ​ളി ചാ​ക്കോ, സാ​ലു പ​താ​ലി​ൽ, എ.​ടി.​ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​യ്ക്കും.

സൈ​ക്കി​ൾ സാ​വാ​രി പ്ര​ഖ്യാ​പ​നം ഇന്ന്

കു​ണ്ട​റ: ഇ​ള​ന്പ​ള്ളൂ​ർ കെജിവി ഗ​വ.​യുപി സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സു​കാ​രും സൈ​ക്കി​ൾ സ​വാ​രി പ​രി​ശീ​ല​നം പൂ​ർ​ത്തി​യതി​ന്‍റെ പ്ര​ഖ്യാ​പ​നം ഇന്ന് ന​ട​ക്കും.​ രാ​വി​ലെ 9.45 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി അ​ധ്യ​ക്ഷ ജൂ​ലി​യ​റ്റ് നെ​ൽ​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ പിടിഎ.​പ്ര​സി​ഡ​ന്‍റ് കെ.​വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും