പ്രേ​മ​ച​ന്ദ്ര​ന്‍റെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്
Tuesday, March 19, 2019 11:06 PM IST
കൊ​ല്ലം: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​നാ​ർ​ഥി എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ​ന്ദ​ർ​ശ​നം ന​ട​ത്തി. സം​സ്ഥാ​ന​ത്ത് ആ​ദ്യം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ന്നു​ള്ള നി​ല​യി​ൽ ഒ​ന്നാം​ഘ​ട്ട പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്രേ​മ​ച​ന്ദ്ര​ന് ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
വി​ക​സ​ന​പ്ര​വ​ർ​ത​ത്ത​ന​ങ്ങ​ളി​ലും ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ലും ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളും പ്രേ​മ​ച​ന്ദ്ര​ന് പൊ​തു​സ്വീ​കാ​ര്യ​ത തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വേ​ള​യി​ൽ ല​ഭി​ച്ചി​ട്ടു​ണ്ട്. സൗ​മ്യം സ​മ​ഗ്രം സു​താ​ര്യം എ​ന്ന​താ​ണ് പ്രേ​മ​ച​ന്ദ്ര​ന്‍റെ പ്ര​ച​ര​ണ മു​ദ്രാ​വാ​ക്യം. സം​സ്ഥാ​ന​ത്ത് ശ്ര​ദ്ധേ​യ​നാ​യ പാ​ർ​ല​മെ​ന്‍റം​ഗം എ​ന്ന നി​ല​യി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ വ​ള​രെ ഗൗ​ര​വ​ത്തോ​ടു​കൂ​ടി​യാ​ണ് കാ​ണു​ന്ന​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​ഷാ​ന​വാ​സ് ഖാ​നും ക​ണ്‍​വീ​ന​ർ ഫി​ലി​പ്പ് കെ. ​തോ​മ​സും പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ​യി​ട​യി​ൽ ആ​വേ​ശ​പൂ​ർ​വം ന​ട​ത്താ​ൻ സാ​ധി​ച്ചു. അ​യ്യാ​യി​ര​ത്തി​യൊ​ന്നം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.
ഒ​ന്നാം​ഘ​ട്ട പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​നു ശേ​ഷം നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ​ക്ക് നാ​ളെ തു​ട​ക്കം കു​റി​ക്കും. നാ​ളെ ച​ട​യ​മം​ഗ​ലം മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ​യും 22ന് ​മു​ൻ എം​പി എ​ൻ. പീ​താം​ബ​ര​കു​റു​പ്പ് ഇ​ര​വി​പു​ര​ത്തും ക​ൺ​വ​ൻ​ഷ​നു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വെ​ള്ളി​യാ​ഴ്ച ച​വ​റ​യി​ൽ മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സി. രാ​ജ​നും 23ന് ​കൊ​ല്ല​ത്ത് മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​താ​പ​വ​ർ​മ്മ താ​ന്പാ​നും കു​ണ്ട​റ​യി​ൽ ആ​ർ​എ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സും 24 ന് ​ചാ​ത്ത​ന്നൂ​രി​ൽ മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണും 25 ന് ​പു​ന​ലൂ​രി​ൽ സി​എം​പി സെ​ക്ര​ട്ട​റി സി.​പി. ജോ​ണും ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തൊ​ഴി​ൽ മേ​ഖ​ല​യാ​യ ക​ശു​വ​ണ്ടി മേ​ഖ​ല​യി​ൽ നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ൽ കാ​ണും.