കെ ​എ​ൻ ബാ​ല​ഗോ​പാ​ലി​ന്‍റെ സ്വീ​ക​ര​ണം നാളെ ​ആ​രം​ഭി​ക്കും
Tuesday, March 19, 2019 11:06 PM IST
കൊ​ല്ലം : കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെഎ​ൻ.​ബാ​ല​ഗോ​പാ​ലി​ന്‍റെ പൊ​തു സ്വീ​ക​ര​ണ പ​രി​പാ​ടി​യ്ക്ക് നാളെ തു​ട​ക്കം കു​റി​ക്കും. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി. ആ​ദ്യ സ്വീ​ക​ര​ണം ഇന്ന് വൈ​കുന്നേരം 4.30 ന് ​അ​ച്ച​ൻ​കോ​വി​ൽ ജം​ഗ്ഷ​നി​ൽ ന​ട​ക്കും. സ്വീ​ക​ര​ണ മ​ഹാ​സ​മ്മേ​ള​നം സം​സ്ഥാ​ന ധ​ന​കാ​ര്യ​മ​ന്ത്രി ഡോ.​ടി.​എം.​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും.
22 ന് ​പു​ന​ലൂ​ർ, 23 ന് ​ച​ട​യ​മം​ഗ​ലം, 24 ന് ​ച​വ​റ, 25 ന് ​ഇ​ര​വി​പു​രം, 26 ന് ​കു​ണ്ട​റ, 27 ന് ​കൊ​ല്ലം, 28 ന് ​ചാ​ത്ത​ന്നൂ​ർ എ​ന്നീ തീ​യ​തി​ക​ളി​ലാ​ണ് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി.
സ്വീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ര​ണ്ടാം​ഘ​ട്ടം 29 ന് ​ആ​രം​ഭി​ച്ച് ഏ​പ്രി​ൽ ആറിന് ​അ​വ​സാ​നി​ക്കും. മൂ​ന്നാം ഘ​ട്ടം ഏ​പ്രി​ൽ ഏഴു മു​ത​ൽ 13 വ​രെ​യാ​ണ്. രാ​വി​ലെ 8.30 ന് ​ആ​രം​ഭി​ച്ച് രാവിലെ 11 ന് അ​വ​സാ​നി​ക്കു​ം. ഉ​ച്ച​കഴിഞ്ഞ് 3.30 ന് ​ആ​രം​ഭി​ച്ച് രാ​ത്രി 7.30 ന് ​സ​മാ​പി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​വ​ര​ദ​രാ​ജ​ൻ അ​റി​യി​ച്ചു.