കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ അ​നു​ഗ്ര​ഹം തേ​ടി ക​ശു​വ​ണ്ടി ഗ്രാ​മ​ത്തി​ൽ
Tuesday, March 19, 2019 11:06 PM IST
കൊ​ല്ലം : എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ഇ​ന്ന​ലെ ത​ന്‍റെ ആ​ദ്യ​ദി​ന പൊ​തു പ്ര​ച​ര​ണം ആ​രം​ഭി​ച്ച​ത് ക​ശു​വ​ണ്ടി ഗ്രാ​മ​മാ​യ കി​ളി​കൊ​ല്ലൂ​രി​ൽ നി​ന്ന്. ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്കു​ക​യും അ​വ​രു​ടെ അ​വ​കാ​ശ സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്കന്മാ​രാ​യി​രു​ന്ന എം​ഡി പ​ശു​പാ​ല​ന്‍റെ​യും (സി​ഐ​ടി​യു) കെ​സി മോ​ഹ​ന​ന്‍റെ​യും (എ​ഐ​ടി​യു​സി) വീ​ടു​ക​ളി​ലാ​ണ് സ്ഥാ​നാ​ർ​ഥി ആ​ദ്യം എ​ത്തി​യ​ത്.
എം​ഡി പ​ശു​പാ​ല​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി ബാ​ല​ഗോ​പാ​ലി​നെ പ​ശു​പാ​ല​ന്‍റെ ഭാര്യ താ​മ​രാ​ക്ഷി​യും കെ​സി മോ​ഹ​ന​ന്‍റെ വ​സ​തി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ദേ​വ​കിയും സ്വീ​ക​രി​ക്കു​ക​യും വി​ജ​യാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.
ഇ​ട​തു നേ​താ​ക്ക​ളാ​യ എ​ക്സ് ഏ​ണ​സ്റ്റ്, പ്ര​സാ​ദ്, ബി​ജു, മ​ധു​സൂ​ദ​ന​ൻ, റാ​ഫി, അ​നി​ൽ, ശ​ശി​ധ​ര​ൻ എ​ന്നി​വ​രും സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.