വേ​ന​ൽ​ച്ചൂ​ടി​നെ മ​റി​ക​ട​ന്ന് പ്രേ​മ​ച​ന്ദ്ര​ന് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വ​ര​വേ​ൽ​പ്
Tuesday, March 19, 2019 11:06 PM IST
കൊ​ല്ലം: വേ​ന​ൽ​ച്ചൂ​ടി​നെ മ​റി​ക​ട​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വ​ര​വേ​ൽ​പ്പ്. പു​ന​ലൂ​രി​ലെ ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ പു​ന​ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ്രേ​മ​ച​ന്ദ്ര​ൻ പ​ര്യ​ട​നം ന​ട​ത്തി. ആ​ര്യ​ങ്കാ​വ് ക്ഷേ​ത്രം ജം​ഗ്ഷ​നി​ൽ നി​ന്ന് പ്ര​ച​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ ​മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​ക​ളും അ​ത്യു​ൽ​സാ​ഹ​ത്തോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്.
കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ൽ പാ​ർ​ല​മെ​ന്‍റം​ഗം എ​ന്ന നി​ല​യി​ൽ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളെ അം​ഗീ​ക​രി​ക്കും വി​ധ​മാ​യി​രു​ന്നു അ​വ​രു​ടെ പ്ര​തി​ക​ര​ണം. പു​ന​ലൂ​ർ-​ചെ​ങ്കോ​ട്ട ഗേ​ജ്മാ​റ്റ​ത്തി​ലൂ​ടെ ട്രെ​യി​ൻ ഗ​താ​ഗ​ത​മേ​ഖ​ല​യി​ലു​ണ്ടാ​യ വ​ന്പി​ച്ച മാ​റ്റം പ്ര​ത്യേ​ക​മാ​യി അ​വ​ർ എ​ടു​ത്തു പ​റ​ഞ്ഞു. വി​ക​സ​ന തു​ട​ർ​ച്ച​യ്ക്ക് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ പാ​ർ​ല​മെ​ന്‍റ് സാ​ന്നി​ദ്യം അ​നി​വാ​ര്യ​മാ​ണെ​ന്ന് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ സൂ​ചി​പ്പി​ച്ചു.
ഇ​ട​പ്പാ​ള​യം, ക​ഴു​തു​രു​ട്ടി, തെ​ന്മ​ല, തെ​ന്മ​ല ഡാം, ​കൂ​വ​ക്കാ​ട്, ഏ​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശി​ച്ചു. സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക്ക് ഭാ​ര​തീ​പു​രം ശ​ശി, നെ​ൽ​സ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ, ഏ​രൂ​ർ സു​ഭാ​ഷ്, ക​രി​ക്കേ​ത്തി​ൽ പ്ര​സേ​ന​ൻ, സൈ​മ​ണ്‍ അ​ല​ക്സ്, നാ​സ​ർ​ഖാ​ൻ, കെ.​എ​സ്. വേ​ണു​ഗോ​പാ​ൽ, ഇ​ട​മ​ണ്‍ ഇ​സ്മ​യി​ൽ, ത​ടി​ക്കാ​ട് ഗോ​പാ​ല​കൃ​ഷ്ണ​ൻ, റോ​യി ഉ​മ്മ​ൻ, ജോ​സ​ഫ് മാ​ത്യു, തോ​മ​സ് മൈ​ക്കി​ൾ, സു​ഗ​ത​ൻ, കെ. ​ശ​ശി​ധ​ര​ൻ, ബി. ​വ​ർ​ഗീ​സ്, എ​ബ്ര​ഹാം മാ​ത്യു, സ്റ്റാ​ർ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.