വോ​ട്ട​ർ​മാ​രെ തേ​ടി വോ​ട്ടു​വ​ണ്ടി നാ​ളെ യാ​ത്ര തു​ട​ങ്ങും
Wednesday, March 20, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​മ​വ​ധി വോ​ട്ട​ർ​മാ​രെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വോ​ട്ടു​വ​ണ്ടി നാ​ളെ യാ​ത്ര തു​ട​ങ്ങും. വൈ​കു​ന്നേ​രം ക​ൽ​പ്പ​റ്റ പു​തി​യ ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ വോട്ടുവണ്ടി ഫ്ലാഗ് ഓ​ഫ് ചെയ്യും.
ന​ഗ​ര ഗ്രാ​മ വീ​ഥി​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്തു വോ​ട്ട​ർ​മാ​രെ വോട്ടവകാ​വ​കാ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി വോ​ട്ടു​വ​ണ്ടി​യി​ൽ ഇ​ല​ക്‌ട്രോണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നും വി​വി​പാ​റ്റ് ഉ​പ​ക​ര​ണ​വും പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കും. ജി​ല്ല മു​ഴു​വ​ൻ സ​ഞ്ച​രി​ക്കു​ന്ന വോ​ട്ടു​വ​ണ്ടി വോ​ട്ടിം​ഗ് പ്ര​ക്രി​യ പ​രി​ച​യ​പ്പെ​ടാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​വും ന​ൽ​കും.
ജി​ല്ലാ​ത​ല പ​രി​പാ​ടി​യി​ൽ സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, എ​ഡി​എം കെ. ​അ​ജീ​ഷ്, ജി​ല്ലാ​ത​ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.