വി​ജി​ല​ന്‍റാ​യി ടീം ​സി-​വി​ജി​ൽ; ര​ണ്ടു പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി
Wednesday, March 20, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തു മു​ത​ൽ സി-​വി​ജി​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ല​ഭി​ച്ച ര​ണ്ടു പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി.
മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് ക​ള​ക്ട​റേ​റ്റി​ലെ അ​ന്വേ​ഷ​ണ കൗ​ണ്ട​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി-​വി​ജി​ൽ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ലേ​ക്ക് പ​രാ​തി​യെ​ത്തി​യ​ത്. ഈ ​പ​രാ​തി​ക​ൾ അ​ഞ്ചു മി​നി​റ്റി​ന​കം ത​ന്നെ ബ​ന്ധ​പ്പെ​ട്ട ഫീ​ൽ​ഡ് സ്ക്വാ​ഡു​ക​ൾ​ക്കു കൈ​മാ​റി പ​രി​ഹ​രി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം വോ​ട്ട​ർ​മാ​ർ​ക്കു ത​ന്നെ ത​ട​യാ​നു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണ് സി-​വി​ജി​ൽ. ച​ട്ട​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഫോ​ട്ടോ​യോ വീ​ഡി​യോ​യോ എ​ടു​ത്ത് ആ​പ്പി​ൽ അ​പ്ലോ​ഡ് ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ൽ നി​ന്ന് ജി​യോ​ഗ്ര​ഫി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം വ​ഴി ച​ട്ട​ലം​ഘ​നം ന​ട​ന്ന സ്ഥ​ല​ത്തി​ന് ഏ​റ്റ​വും അ​ടു​ത്തു​ള്ള സ്ക്വാ​ഡി​ന് കൈ​മാ​റും. നൂ​റു മി​നി​റ്റി​ന​കം ഇ​തി​നു പ​രി​ഹ​രി​മു​ണ്ടാ​വും.
അ​പ്ലോ​ഡ് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ ല​ഭി​ക്കു​ന്ന യു​ണീ​ക് ഐ​ഡി ഉ​പ​യോ​ഗി​ച്ച് പ​രാ​തി​യു​ടെ ത​ൽ​സ്ഥി​തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാം. ഒ​രാ​ൾ​ക്ക് ഒ​ന്നി​ല​ധി​കം ച​ട്ട​ലം​ഘ​നം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ക​ഴി​യും. പ​രാ​തി​ക്കാ​ര​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. നോ​ഡ​ൽ ഓ​ഫീ​സ​ർ ബി ​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റു​പേ​രാ​ണ് ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ലു​ള്ള​ത്.
ഒ​രു മ​ണി​ക്കൂ​ർ വീ​തം ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ 24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും. 16 സ്ക്വാ​ഡു​ക​ളി​ലാ​യി 30 അം​ഗ​ങ്ങ​ൾ ഫീ​ൽ​ഡി​ലു​ണ്ട്.