ക​ർ​മപ​ദ്ധ​തി​ക​ളൊ​രു​ക്കി ശു​ചി​ത്വ​മി​ഷ​ൻ
Wednesday, March 20, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: പ​തി​നേ​ഴാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​സ്ഥി​തി സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ രം​ഗ​ത്ത്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം, കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ പ്ര​ച​ാര​ണ​ങ്ങ​ൾ പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്കു​ക​യും ബൂ​ത്ത് ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ർ​മപ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് ലോ​ഗോ​യും ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ഹ​രി​ത ഇ​ല​ക്ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​തി​ന് ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ, താ​ലൂ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങളിൽ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഫെ​സി​ലി​റ്റേ​ഷ​ൻ യൂ​ണി​റ്റു​ക​ൾ ഒ​രു​ക്കും.
വോ​ട്ടേ​ഴ്സ് ലി​സ്റ്റ്, സ്ലി​പ്പ് എ​ന്നി​വ ശേ​ഖ​രി​ക്കു​ന്ന​തി​ന് പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ പ​രി​സ​ര​ത്ത് പ്ര​ത്യേ​കം സൗ​ക​ര്യം ഒ​രു​ക്കും. ജി​ല്ല​യി​ലെ എ​ൻ​എ​സ്എ​സ്, എ​സ്പി​സി വി​ദ്യാ​ർഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​കം ഹ​രി​ത വോ​ള​ണ്ടി​യ​ർ സേ​ന രൂ​പീ​ക​രി​ക്കും. ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​ൻ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, പൊ​തു പ്ര​വ​ർ​ത്ത​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പു വ​രു​ത്തും.
രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ത്ഥി​ക​ളും പ്ര​ച​ാര​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ, ബാ​ന​റു​ക​ൾ തു​ട​ങ്ങി​യ​വ പ്ലാ​സ്റ്റി​ക്, ഫ്ള​ക്സ് എ​ന്നി​വ ഒ​ഴി​വാ​ക്കി പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. പോ​ളിം​ഗ് ബൂ​ത്തു​ക​ൾ, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക്ര​മീ​ക​ര​ണ​ത്തി​നും സാ​മ​ഗ്രി​ക​ളു​ടെ കൈ​മാ​റ്റ​ത്തി​നും പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​ച്ച് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ഭ​ക്ഷ​ണ, കു​ടി​വെ​ള്ള കി​യോ​സ്കു​ക​ൾ സ്ഥാ​പി​ച്ച് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​ടെ​യും ഡി​സ്പോ​സി​ബി​ൾ പ്ലേ​റ്റ്, ഗ്ലാ​സ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം തു​ട​ങ്ങി​യ​വ​യാ​ണ് ക​ർമ പ​ദ്ധ​തി​യി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ.