വെ​ണ്‍​മ​ണി​യി​ൽ റോ​ഡി​ൽ വ​ര​ച്ച പാ​ർ​ട്ടി ചി​ഹ്ന​ങ്ങ​ൾ ഉ​ദ്യോ​ഗസ്ഥ​ർ മാ​യ്ച്ചു
Wednesday, March 20, 2019 12:18 AM IST
മാ​ന​ന്ത​വാ​ടി: ച​ട്ടം ലം​ഘി​ച്ച് റോ​ഡി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വ​ര​ച്ച പാ​ർ​ട്ടി ചി​ഹ്ന​ങ്ങ​ളും എ​ഴു​ത്തും തെ​ര​ഞ്ഞെ​ടു​പ്പു ഉ​ദ്യോ​ഗ​സ്ഥ​ർ മാ​യ്ച്ചു.
വെ​ണ്‍​മ​ണി​യി​ൽ റോ​ഡി​ൽ വ​ര​ച്ച ചി​ഹ്ന​ങ്ങ​ളും എ​ഴു​ത്തു​മാ​ണ് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​മാ​യ സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​യ്ച്ച​ത്. ച​ട്ട​ലം​ഘ​നം സം​ബ​ന്ധി​ച്ചു അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കു പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​ത്ത​രം പ്ര​വ​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ഐ​പി​സി സെ​ക്ഷ​ൻ 425, ഡാ​മേ​ജ് ഓ​ഫ് പ​ബ്ലി​ക്ക് പ്രോ​പ്പ​ർ​ട്ടീ​സ് ആ​ക്ടി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ എ​ന്നി​വ പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.