ഫെ​സി​ലി​റ്റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം
Wednesday, March 20, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ, താ​ലൂ​ക്ക്, ഗ്രാ​മപ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ​ത​ല ഫെ​സി​ലി​റ്റേ​ഷ​ൻ യൂ​ണി​റ്റ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്നു.
ഇ​ന്ന് രാ​വി​ലെ 10.30ന് ​ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ലെ എ.​പി.​ജെ. മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ ജി​ല്ലാ, താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ ഫെ​സി​ലി​റ്റേ​ഷ​ൻ യൂ​ണി​റ്റു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​മാ​രും പ​ങ്കെ​ടു​ക്ക​ണം.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്
അ​വ​ധി അ​നു​വ​ദി​യി​ല്ല

ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ഫീ​സ് ത​ല​ത്തി​ൽ അ​വ​ധി അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ​യോ എ​ഡി​എ​മ്മി​ന്‍റെ​യോ അ​നു​വാ​ദ​ത്തോ​ടു​കൂ​ടി മാ​ത്ര​മേ അ​വ​ധി അ​നു​വ​ദി​ക്കാ​വൂ എ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. നി​ല​വി​ൽ അ​വ​ധി ന​ൽ​കി​യി​ട്ടു​ള്ള​ത് റ​ദ്ദ് ചെ​യ്ത് ജീ​വ​ന​ക്കാ​രെ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.