പെ​രു​മാ​റ്റച്ചട്ട ലം​ഘ​നം ന​ട​പ​ടി സ്വീ​ക​രി​ക്കും
Wednesday, March 20, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: ത​ല​പ്പു​ഴ വെ​ണ്‍​മ​ണി​യി​ലെ പൊ​തു റോ​ഡി​ൽ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ ആ​ലേ​ഖ​ന​ങ്ങ​ൾ പ​തി​ച്ച​ത് സം​ബ​ന്ധി​ച്ച് ല​ഭി​ച്ച പ​രാ​തി​യി​ൽ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റും സ​ബ്ക​ള​ക്ട​റു​മാ​യ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​രാ​തി ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡ് നി​ര​ത്തി​ലെ എ​ഴു​ത്തു​ക​ൾ നീ​ക്കം ചെ​യ്തു.
ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വൃത്തി​ക​ൾ കു​റ്റ​ക​ര​വും മാ​തൃ​കാ പെ​രു​മാ​റ്റച്ചട്ട ലം​ഘ​ന​മാ​ണെ​ന്നും ഐ​പി​സി സെ​ക്ഷ​ൻ 425, ഡാ​മേ​ജ് ഓ​ഫ് പ​ബ്ലി​ക് പ്രോ​പ്പ​ർ​ട്ടീ​സ് ആ​ക്ടി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഫ്ലൈയിം​ഗ് സ്ക്വാ​ഡ്
പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

ഗൂ​ഡ​ല്ലൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് നീ​ല​ഗി​രി ജി​ല്ല​യി​ൽ ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. സ്വ​കാ​ര്യ-​ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ, ബ​സു​ക​ൾ, ലോ​റി​ക​ൾ, ബൈ​ക്കു​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.
വോ​ട്ട​ർ​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ​ണം കൊ​ണ്ടു​പോ​കു​ന്ന​ത് ത​ട​യു​ക​യാ​ണ് ഇ​ത് കൊ​ണ്ട് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​വ​രെ 1.48 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ൽ 16.80 ല​ക്ഷം മ​തി​യാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഉ​ട​മ​ക​ൾ​ക്ക് മ​ട​ക്കി ന​ൽ​കു​ക​യും ചെ​യ്തു.