വി​ദ​ഗ്ധ സം​ഘം വ​ര​ൾ​ച്ച​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന്
Wednesday, March 20, 2019 12:18 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ര​ൾ​ച്ച​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ വിദഗ്ധ സംഘം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​യി. വ​ര​ൾ​ച്ച​യും ജ​ല​ക്ഷാ​മ​വും​മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഫ​ല​വ​ത്താ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. വി​ദ​ഗ്ധ​രു​ടെ സ​ന്ദ​ർ​ശ​നം അ​ടി​യ​ന്ത​ര ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ​ക്കു വ​ഴി​യൊ​രു​ക്കു​മെ​ന്നു കൃ​ഷി​ക്കാ​ർ ക​രു​തു​ന്നു.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ പെ​യ്തെ​ങ്കി​ലും മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ ചാ​റ്റ​ൽ​മ​ഴ പോ​ലും ല​ഭി​ച്ചി​ല്ല. പ​ക​ൽ​ച്ചൂ​ടി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. വ​ര​ൾ​ച്ച നേ​രി​ടാ​ൻ മു​ന്നൊ​രു​ക്കം ന​ട​ത്തു​മെ​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ക​ട​മാ​ൻ​തോ​ട്ടി​ലും മു​ദ്ദ​ളി തോ​ട്ടി​ലും ക​ന്നാ​രം പു​ഴ​യി​ലും ജ​ല​വി​താ​നം കു​ത്ത​നെ താ​ഴ്ന്ന​തോ​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മ​വും രൂ​ക്ഷ​മാ​യി​രി​ക്ക​യാ​ണ്. കാ​ർ​ഷി​ക​വി​ള​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​തു​മൂ​ലം ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്.