വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കൊ​ല: പ്ര​തി​ഷേ​ധ​ കൂ​ട്ടാ​യ്മ ഇ​ന്ന് ക​ൽ​പ്പ​റ്റ​യി​ൽ
Wednesday, March 20, 2019 12:22 AM IST
ക​ൽ​പ്പ​റ്റ: മാ​വോ​യി​സ്റ്റ് നേ​താ​വും പ്ര​ച​ര​ണ​വി​ഭാ​ഗം സ്ക്വാ​ഡ് അം​ഗ​വു​മാ​യ സി.​പി. ജ​ലീ​ലി​നെ വൈ​ത്തി​രി റി​സോ​ർ​ട്ടി​ൽ വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ ന്ധ​ഏ​റ്റു​മു​ട്ട​ൽ കൊ​ല ജ​നാ​ധി​പ​ത്യ​മ​ല്ല​ന്ധ എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി ജ​ന​കീ​യ സാം​സ്കാ​രി​ക പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ ന​ട​ത്തും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്ക് ക​ൽ​പ്പ​റ്റ ഡ​ക്കാ​ൻ കം​പ്യൂ​ട്ട​ർ സെ​ന്‍റെ​റി​ൽ ന​ട​ക്കു​ന്ന കൂ​ട്ടാ​യ്മ​യി​ൽ ക​വി​യും സാം​സ്കാ​രി​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ ടി.​പി. രാ​ജീ​വ​നും കെ.​സി. ഉ​മേ​ഷ്ബാ​ബു​വും പ​ങ്കെ​ടു​ക്കും.
ക​ഴി​ഞ്ഞ​മൂ​ന്ന് വ​ർ​ഷ​ത്തി​നി​ട​യി​ൽ വ്യാ​ജ​ഏ​റ്റു​മു​ട്ട​ലി​ൽ കേ​ര​ള​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ മാ​വോ​യി​സ്റ്റ് ആ​ണ് ജ​ലീ​ൽ. ക​സ്റ്റ​ഡി​യി​ലും ലോ​ക്ക​പ്പു​ക​ളി​ലും പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും സാം​സ്ക്കാ​രി​ക​പ്ര​മു​ഖ​രും മൗ​നം പാ​ലി​ക്കു​ന്ന ഈ​വി​ഷ​യ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളും അ​ന്വേ​ഷ​ണ ആ​വ​ശ്യ​ങ്ങ​ളും ഉ​യ​ർ​ന്നു വ​രു​ന്നു​ണ്ട്. കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും വ​ട​ക​ര​യി​ലും വ​യ​നാ​ട് ജി​ല്ല​യി​ലെ വൈ​ത്തി​രി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും വി​വി​ധ മ​നു​ഷ്യാ​വ​ക​ശ​സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.