ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണം: ജി​ല്ല​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ
Wednesday, March 20, 2019 12:22 AM IST
ക​ൽ​പ്പ​റ്റ: ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​ന്ന് ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വാ​യു​ജ​ന്യ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും. അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളും ആ​ദി​വാ​സി കോ​ള​നി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് നാ​ളെ ക്ഷ​യ​രോ​ഗ നി​ർ​ണ​യ ക്യാ​ന്പു​ക​ളും ന​ട​ത്തും.
22ന് ​മാ​ന​ന്ത​വാ​ടി ടൗ​ണ്‍​ഹാ​ളി​ൽ ആ​ദി​വാ​സി മൂ​പ്പ​ൻ​മാ​രു​ടെ സം​ഗ​മ​വും 23ന് ​ക​ൽ​പ്പ​റ്റ വു​ഡ്‌ലാൻഡ് ഹോ​ട്ട​ലി​ൽ ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന​ ശി​ല്പ​ശാ​ല​യും ന​ട​ക്കും. വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ൽ രാ​ത്രി 10 വ​രെ വ​ള്ളി​യൂ​ർ​ക്കാ​വ് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. 24ന് ​രാ​വി​ലെ എ​ട്ടി​ന് ക​ൽ​പ്പ​റ്റ ചു​ങ്കം ജം​ഗ്ഷ​നി​ൽ ലോ​ക ക്ഷ​യ​രോ​ഗ ദി​ന റാ​ലി​യും എ​സ്കെഎം​ജെ ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. ആ​ദി​വാ​സി യു​വാ​ക്ക​ൾ​ക്കു​ള്ള സെ​മി​നാ​റും മാ​ധ്യ​മ ശി​ൽ​പ്പ​ശാ​ല​യും ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി. ഇ​ന്ന​ലെ ക​ൽ​പ്പ​റ്റ മു​ത​ൽ മാ​ന​ന്ത​വാ​ടി വ​രെ ക്ഷ​യ​രോ​ഗ ബോ​ധ​വ​ത്്ക​ര​ണ ബൈ​ക്ക് റാ​ലി ന​ട​ത്തി. ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് എ​ഡി​എം കെ. ​അ​ജീ​ഷ് ഫ്ലാഗ് ഓ​ഫ് ചെ​യ്തു. സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ആ​ർ. രേ​ണു​ക, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ കെ. ​ഇ​ബ്രാ​ഹിം, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.