ഹാം​ഗിം​ഗ് സോ​ളാ​ർ ഇ​ല​ക്‌ട്രിക് ഫെ​ൻ​സിം​ഗ് യൂ​ണി​റ്റ് നി​ർ​മി​ച്ചു
Wednesday, March 20, 2019 12:22 AM IST
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി ഗ​വ.​പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌ട്രോണി​ക്സ് എ​ൻ​ജി​നിയ​റിം​ഗ് ആ​റാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ അ​ക്കാ​ദ​മി​ക് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മ്മി​ച്ച ഹാം​ഗിം​ഗ് സോ​ളാ​ർ ഇ​ല​ക്‌ട്രിക് ഫെ​ൻ​സിം​ഗ് യൂ​ണി​റ്റ് നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മു​ത്ത​ങ്ങ ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ നെ​ൻ​മേ​നി​ക്കു​ന്നി​ൽ സ്ഥാ​പി​ച്ചു. യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ.​ടി. സാ​ജ​ൻ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എം. ​അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രൊ​ജ​ക്ട് ഗൈ​ഡ് കെ.​കെ. പ്ര​സ​ന്ന​ൻ നേ​തൃ​ത്വം ന​ൽ​കി. ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി സി.​എം. ഏ​ർ​ലീ​സ്, ര​മേ​ഷ് ബി​ഷ്ണോ​യ്, പി.​അ​ജ​യ്ഘോ​ഷ്, കെ.​കെ. പ്ര​സ​ന്ന​ൻ, എ.​ജെ. ജോ​ർ​ജ്, വി.​ആ​ർ. റി​ജി​ൽ, പി.​എ​സ്. സി​ദ്ധാ​ർ​ത്ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.