കു​ടും​ബ​ശ്രീ പാ​ച​ക​മ​ത്സ​രം
Wednesday, March 20, 2019 12:22 AM IST
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ കാ​റ്റ​റിം​ഗ് സം​രം​ഭ​ക​ർ​ക്കാ​യി പാ​ച​ക​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. കു​ടും​ബ​ശ്രീ കാ​റ്റ​റിം​ഗ് യൂ​ണി​റ്റാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത സം​രം​ഭ​ക​ർ​ക്ക് 28ന് ​ക​ൽ​പ്പ​റ്റ വി​ജ​യ പ​ന്പ് പ​രി​സ​ര​ത്താ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ര​ജി​സ്റ്റ​ർ ചെ​യ്ത് ആ​റ് മാ​സം പൂ​ർ​ത്തി​യാ​യ​വ​രും വ​ർ​ഷ​ത്തി​ൽ കു​റ​ഞ്ഞ​ത് ഒ​രു ല​ക്ഷം രൂ​പ വ​രു​മാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്കു​മാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത. മ​ത്സ​രാ​ർ​ത്ഥി​ക​ൾ യൂ​ണി​റ്റി​ന്‍റെ ഒ​രു ത​ന​ത് ഭ​ക്ഷ​ണ വി​ഭ​വം, ഒ​രു സ​സ്യ വി​ഭ​വം, ഒ​രു സ​സ്യേ​ത​ര വി​ഭ​വം എ​ന്നി​ങ്ങ​നെ മൂ​ന്നു​ത​രം ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ പാ​കം ചെ​യ്യ​ണം.
ത​ന​ത് വി​ഭ​വം പാ​കം ചെ​യ്യു​ന്ന​തി​നാ​യു​ള്ള ചേ​രു​വ​ക​ൾ അ​താ​ത് യൂ​ണി​റ്റു​ക​ൾ കൊ​ണ്ടു വ​രേ​ണ്ട​തും. സ​സ്യ, സ​സ്യേ​ത​ര വി​ഭ​വ​ങ്ങ​ൾ​ക്കു​ള്ള ചേ​രു​വ​ക​ൾ ജി​ല്ലാ മി​ഷ​ൻ ന​ൽ​കും. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നു​ള്ള അ​ടു​പ്പ്, പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി ആ​വ​ശ്യ​മാ​യ മ​റ്റ് വ​സ്തു​ക്ക​ളും അ​താ​ത് യൂ​ണി​റ്റു​ക​ൾ ത​ന്നെ കൊ​ണ്ടു വ​ര​ണം.
ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് 6,000 രൂ​പ, ര​ണ്ടാം സ്ഥാ​ന​ത്തി​ന് 4,000 രൂ​പ, മൂ​ന്നാം സ്ഥാ​ന​ത്തി​ന് 2,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​ന​തു​ക. പാ​ച​ക മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ര​ജി​സ്റ്റ​ർ ചെ​യ്ത കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ​പാ​യി കു​ടും​ബ​ശ്രീ സി​ഡി​എ​സ് ഓ​ഫീ​സി​ലോ ജി​ല്ലാ മി​ഷ​നി​ലോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.