താ​ളൂ​ർ നീ​ല​ഗി​രി കോ​ള​ജി​ൽ വ​യോ​ജ​ന സ​ന്തോ​ഷ ഉ​ത്സ​വം ഇ​ന്ന്
Wednesday, March 20, 2019 12:22 AM IST
ക​ൽ​പ്പ​റ്റ: ലോ​ക സ​ന്തോ​ഷ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് താ​ളൂ​ർ നീ​ല​ഗി​രി കോ​ള​ജി​ൽ ഇ​ന്നു വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി സ്നേ​ഹ​സ്വ​രം 2കെ19 ​എ​ന്ന പേ​രി​ൽ സ​ന്തോ​ഷ ഉ​ത്സ​വം ന​ട​ത്തും. വ​യ​നാ​ട്, നീ​ല​ഗി​രി, ജി​ല്ല​ക​ളി​ലെ ഇ​രു​പ​തോ​ളം വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ഞൂ​റോ​ളം അ​ന്തേ​വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.
കാ​ന്പ​സി​ലെ​ത്തു​ന്ന വ​യോ​ജ​ന​ങ്ങ​ളെ വി​ദ്യാ​ർ​ഥി​ക​ൾ അ​മ്മ​യും അ​ച്ഛ​നു​മാ​യി ദ​ത്തെ​ടു​ക്കു​ക​യും അ​വ​ർ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് ഉ​ത്സ​വ​ത്തി​ന്‍റെ ക്ര​മീ​ക​ര​ണം. രാ​വി​ലെ 10നു ​കോ​ള​ജ് ചെ​യ​ർ​മാ​ൻ ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​ഇ. ബാ​ല​ഗു​രു​സ്വാ​മി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​ർ​ക്കു കൂ​ട്ടാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​യെ​ന്നു കോ​ള​ജ് സെ​ക്ര​ട്ട​റി റാ​ഷി​ദ് ഗ​സാ​ലി, പ്രി​ൻ​സി​പ്പ​ൽ ഡോ.​എം. ദു​രൈ, അ​ക്കാ​ദ​മി​ക് ഡീ​ൻ പ്ര​ഫ.​ടി. മോ​ഹ​ൻ ബാ​ബു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​എം. ഉ​മ്മ​ർ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ അ​ൻ​വ​ർ സാ​ദി​ഖ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഉ​ത്സ​വ​ത്തി​ന്‍റ ഭാ​ഗ​മാ​യി പാ​ട്ട്, ക​ഥ പ​റ​യ​ൽ, നാ​ട്ട​റി​വ് ക്വി​സ്, അ​നു​ഭ​വം പ​ങ്കു​വ​യ്ക്ക​ൽ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ സൗ​ഹൃ​ദ​മ​ത്സ​രം, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ണ്ടാ​കും.