ഭ​ക്ഷ്യ ഭ​ദ്ര​താ​നി​യ​മം: ശി​ല്പശാ​ല ന​ട​ത്തി
Wednesday, March 20, 2019 12:22 AM IST
ക​ൽ​പ്പ​റ്റ: ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഭ​ക്ഷ്യ​ഭ​ദ്ര​താ​നി​യ​മം എ​ന്ന വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി എം​ജി​ടി ഹാ​ളി​ൽ ശി​ല്പശാ​ല ന​ട​ത്തി. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ.​വി. പ്ര​ഭാ​ക​ര​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.
ഭ​ക്ഷ്യ​ഭ​ദ്ര​താ​നി​യ​മം പൊ​തു​വി​ത​ര​ണ വ​കു​പ്പി​ൽ കാ​ത​ലാ​യ മാ​റ്റ​ത്തി​നു കാ​ര​ണ​മാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്നു ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന സാ​ധ​ന​ങ്ങ​ൾ റേ​ഷ​ൻ​ക​ട​ക​ളി​ൽ എ​ത്തു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​യ​തും ബ​യോ മെ​ട്രി​ക് സം​വി​ധാ​ന​വും പൊ​തു​വി​ത​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​കാ​ൻ ഉ​ത​കി. ജി​ല്ല​യി​ൽ പ​തി​നാ​യി​ര​ത്തി​ൽ​പ​രം കാ​ർ​ഡു​ക​ൾ കൂ​ടി മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​നു​ണ്ടെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.
ആ​ധാ​ർ എ​നേ​ബി​ൾ​ഡ് പ​ബ്ലി​ക് ഡി​സ്ട്രി​ബ്യൂ​ഷ​ൻ സി​സ്റ്റം എ​ന്ന വി​ഷ​യ​ത്തി​ൽ ബ​ത്തേ​രി റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ആ​ർ. ബി​നി​ൽ​കു​മാ​റും ഇ ​പോ​സ് മെ​ഷീ​ൻ പ്ര​വ​ർ​ത്ത​നം എ​ന്ന വി​ഷ​യ​ത്തി​ൽ വൈ​ത്തി​രി റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ടി. ക​ബീ​റും ക്ലാ​സെ​ടു​ത്തു. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ലെ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പി.​എ​ൻ. മു​ര​ളീ​ധ​ര​ൻ സ്വാ​ഗ​ത​വും പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് മാ​ന​ന്ത​വാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.