സി​പി​എമ്മിൽ പ്രതിസന്ധി; ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജി​വ​ച്ചു
Wednesday, March 20, 2019 12:22 AM IST
ക​ൽ​പ്പ​റ്റ: ത​വി​ഞ്ഞാ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ ത​ല​പ്പു​ഴ ശാ​ലി​നി നി​വാ​സി​ൽ അ​നി​ൽ​കു​മാ​ർ 2018 ഡി​സം​ബ​ർ മൂ​ന്നി​നു ആ​ത്മ​ഹ​ത്യ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം മാ​ന​ന്ത​വാ​ടി ഘ​ട​ക​ത്തി​ൽ പ്ര​തി​സ​ന്ധി മൂ​ർ​ച്ഛി​ക്കു​ന്നു. അ​നി​ൽ​കു​മാ​റി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ പോ​ലീ​സ് പ്രേ​ര​ണ​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്ത സി​പി​എം മാ​ന​ന്ത​വാ​ടി ഏ​രി​യ ക​മ്മി​റ്റി മു​ൻ അം​ഗം പി. ​വാ​സു​വി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കാൻ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഏ​രി​യ സെ​ക്ര​ട്ട​റി കെ.​എം. വ​ർ​ക്കി രാ​ജി​വ​ച്ചു. വാ​സു​വി​നെ​തി​രാ​യ പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്യാൻ തി​ങ്കാ​ളാ​ഴ്ച കേ​ന്ദ്ര സ​മി​തി​യം​ഗം എ​ള​മ​രം ക​രീ​മി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത മാ​ന​ന്ത​വാ​ടി ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ​നി​ന്നു വ​ർ​ക്കി ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജി. സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തി​നൊ​പ്പം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ത്വ​വും വ​ർ​ക്കി രാ​ജി​വ​ച്ച​താ​യാ​ണ് വി​വ​രം. പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വം മാ​ന​ന്ത​വാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യ്ക്കു ന​ൽ​കി.
അ​നി​ൽ​കു​മാ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്പോ​ൾ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു സി​ഐ​ടി​യു മാ​ന​ന്ത​വാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ വാ​സു. അ​നി​ൽ​കു​മാ​റി​ന്‍റെ ആ​ത്യ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ക്ലാ​ർ​ക്ക് എ​ന്നി​വ​ർ​ക്കെ​തി​രെ പ​രാ​മ​ർ​ശം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് മൂ​വ​ർ​ക്കു​മെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്ത​ത്.
ത​വി​ഞ്ഞാ​ൽ 44-ാംമൈ​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​വു​മാ​യ അ​നി​ൽ​കു​മാ​റി​ന്‍റെ മ​ര​ണം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വാ​സു​വി​നെ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തു​നി​ന്നും പാ​ർ​ട്ടി-​ട്രേ​ഡ് യൂ​ണി​യ​ൻ പ​ദ​വി​ക​ളി​ൽ​നി​ന്നും പാ​ർ​ട്ടി മാ​റ്റി നി​ർ​ത്തി​യി​രു​ന്നു. ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാൻ മൂ​ന്നം​ഗ ക​മ്മീ​ഷ​നെ​യും നി​യോ​ഗി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഒ.​ആ​ർ. കേ​ളു, ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എം. ​ര​ജീ​ഷ്, സി.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു ക​മ്മീ​ഷ​ൻ. അ​നി​ൽ​കു​മാ​റി​ന്‍റെ ആ​ത്മ​ഹ​ത്യ​ക്കു വാ​സു ഉ​ത്ത​ര​വാ​ദി​യ​ല്ലെ​ന്നും എ​ങ്കി​ലും പ്രാ​ദേ​ശി​ക വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത് അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ. ഇ​ത് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ​ർ​ക്കി​യു​ടെ​യും കൂ​ട്ട​രു​ടെ​യും ആ​വ​ശ്യം.
എ​ള​മ​രം ക​രീ​മി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വി​ഷ​യം ച​ർ​ച്ച ചെ​യ്ത പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ടട്ടേറി​യ​റ്റ് വാ​സു​വി​നെ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ന്ന​തു അ​നു​ചി​ത​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തി​യ​ത്. ഇ​ക്കാ​ര്യം ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​റി​യി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഇ​റ​ങ്ങി​പ്പോ​ക്ക്.
വാ​സു​വി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നു നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളെ​ച്ചൊ​ല്ലി​യും പാ​ർ​ട്ടി മാ​ന​ന്ത​വാ​ടി ഘ​ട​ക​ത്തി​ൽ വി​വാ​ദം ഉ​യ​ർ​ന്നി​രു​ന്നു. വാ​സു​വി​നോ​ടു മ​ത്സ​രി​ച്ചാ​ണ് വ​ർ​ക്കി ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യ​ത്. ര​ണ്ട് വോ​ട്ടി​നാ​യി​രു​ന്നു വി​ജ​യം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​സു​വി​നെ​തി​രെ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യി നി​യോ​ഗി​ച്ച​ത്. ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​സു​വി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നു വ​ർ​ക്കി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ശാ​ഠ്യം​പി​ടി​ക്കു​ന്ന​തി​ൽ അ​നൗ​ചി​ത്യം ഉ​ണ്ടെ​ന്ന അ​ഭി​പ്രാ​യ​വും അ​ണി​ക​ൾ​ക്കി​ട​യി​ലു​ണ്ട്.