ജീ​വ​നം നാ​ലാം ഘ​ട്ടം: പ​രി​ശീ​ല​നം ഇ​ന്ന്
Wednesday, March 20, 2019 12:26 AM IST
കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ കു​ടും​ബ​ശ്രീ സി​ഡി​എ​സും ക​ണ്ണൂ​രി​ലെ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന സ്ത​നാ​ർ​ബു​ദ, ഗ​ർ​ഭാ​ശ​യ കാ​ൻ​സ​ർ നി​വാ​ര​ണ പ​ദ്ധ​തി​യാ​യ ജീ​വ​നം നാ​ലാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഡി​എ​സു​ക​ളി​ലെ വോള​ണ്ടി​യ​ർ​മാ​ർ​ക്കും സി​ഡി​എ​സി​ലെ കീ ​റി​സോ​ഴ്​സ് പേ​ഴ്സ​ണ്‍​മാ​ർ​ക്കും ബ്ര​സ്റ്റ് കാ​ൻ​സ​ർ ബ്രി​ഗേ​ഡ് ഇ​ന്‍റ​ൻ​സീ​വ് പ​രി​ശീ​ല​നം ന​ൽ​കും.
കോ​ർ​പ​റേ​ഷ​നി​ലെ 75 വാ​ർ​ഡു​ക​ളി​ലെ 200 റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​ർ ട്രെ​യി​നി​ംഗിൽ പ​ങ്കെ​ടു​ക്കും. ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ വ​രെ ടാ​ഗോ​ർ സെ​ന്‍റി​ന​റി ഹാ​ളി​ലാ​ണ് പ​രി​ശീ​ല​നം.
ബ്ര​സ്റ്റ് കാ​ൻ​സ​റി​ന്‍റെ നി​യ​ന്ത്ര​ണം, പ്ര​തി​രോ​ധം, പ്ര​തി​വി​ധി, ചി​കി​ത്സാ​രീ​തി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യി​ലെ ഫാ​ക്ക​ൽട്ടിക​ൾ ക്ലാ​സെ​ടു​ക്കും. പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 10 ബാ​ച്ചു​ക​ളാ​യി തി​രി​ച്ച് മൂ​ന്ന് ദി​വ​സ​ത്തെ ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യി​ലൂ​ടെ സ്ത​നാ​ർ​ബു​ദ സാ​ധ്യ​താ ല​ക്ഷ​ണ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജീ​വ​നം​ക്യാ​ന്പു​ക​ളി​ലേ​ക്ക് എ​ത്തി​ക്കും.
കോ​ർ​പ​റേ​ഷ​ൻ കു​ടും​ബ​ശ്രീ​ക്ക് കീ​ഴി​ൽ നി​ല​വി​ൽ 300 അം​ഗ ബ്രി​ഗേ​ഡ് ടിം ​നി​ല​വി​ലു​ണ്ട്. പ​രി​ശീ​ല​നം കൂ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ എ​ണ്ണം 500 ആ​യി വ​ർ​ധി​ക്കും. ജീ​വ​നം പ​ദ്ധ​തി​യു​ടെ സ​ർ​വേ, മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘാ​ട​നം, ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ തു​ട​ങ്ങി​യ ചു​മ​ത​ല​ക​ൾ ഈ ​ടീ​മാ​ണ് നി​ർ​വ​ഹി​ക്കുന്ന​ത്.