ശു​ചി​ത്വ പ്ര​വ​ർ​ത്ത​നം: അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വീ​ണ്ടും അം​ഗീ​കാ​രം
Wednesday, March 20, 2019 12:26 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച കേ​ന്ദ്രീ​കൃ​ത കോ​ഴി മാ​ലി​ന്യ സം​സ്ക​ര​ണ​പ​ദ്ധ​തി​യി​ൽ മാ​തൃ​ക പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​തി​ന് അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തി​ന് അം​ഗീ​കാ​രം.
എ​ല്ലാ കോ​ഴി​ക്ക​ട​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് മാ​ലി​ന്യം ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കുന്ന പദ്ധതിക്കാണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്ര​ഷ്ക​ട്ട് ഓ​ർ​ഗാ​നി​ക്ക് പ്രോ​ഡ​ക്ട്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ നേ​ത്യ​ത്തി​ലാ​ണ് അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തി​നെ അം​ഗീ​ക​രി​ച്ച​ത്.
ഫ്ര​ഷ് ക​ട്ട് ഏ​ജ​ൻ​സി​യു​ടെ പു​തി​യ കെ​ട്ടി​ട​വും ആ​ധു​നി​ക പ്ലാ​ന്‍റും താ​മ​ര​ശേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത വേ​ദി​യി​ൽ കേ​ര​ള മ​ദ്രസാ​ധ്യാ​പ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എം.​പി. അ​ബ്ദു​ൽ​ഗ​ഫൂ​രി​ൽ നി​ന്ന് അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ടി. അ​യൂ​ബും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​ഷാ​ഹു​ൽ ഹ​മീ​ദും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
ഇ​തു​വ​രെ 20 ട​ണ്‍ കോ​ഴി​മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ അ​ഴി​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കോ​ഴി​ക്കോ​ട് കോ​ർപ​റേ​ഷ​ൻ, മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ഴിക്ക​ട​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നാ​ണ് ഫ്ര​ഷ് ക​ട്ട് ഏ​ജ​ൻ​സി​യെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.