തൊ​ഴി​ലാ​ളി​ക്കു​ന്ന് പ​ള്ളി​മ​ല പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള​ക്ഷാ​മം രൂക്ഷം
Wednesday, March 20, 2019 12:28 AM IST
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ 20-ാം വാ​ർ​ഡി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക്കു​ന്ന് പ​ള്ളി​മ​ല പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം. 50 ലേ​റെ കു​ടും​ബ​ങ്ങ​ൾ ഇ​തു​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.
പ്ര​ദേ​ശ​ത്തെ ഏ​ക കു​ടി​വെ​ള്ള സ്രോ​ത​സ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നാ​ട്ടു​കാ​ർ നി​ർ​മി​ച്ച കു​ള​മാ​ണ്. ഇ​വി​ടെ നി​ന്നും വെ​ള്ളം പ​മ്പ് ചെ​യ്ത് ടാ​ങ്കി​ലെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന സാം​വി​ധാ​ന​മാ​ണ് നി​ല​വി​ലു​ള്ള​ത്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ കു​ള​ത്തി​ലെ വെ​ള്ളം വ​റ്റി. സ​മീ​പ​ത്തെ ചാ​ലി​പ്പു​ഴ​യി​ൽ നി​ന്നും ഡീ​സ​ൽ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് കു​ള​ത്തി​ലേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്തി​രു​ന്നു. മോ​ട്ടോ​ർ കേ​ടാ​യ​തി​നാ​ൽ അ​തും നി​ല​ച്ചു.
ഇ​ത് സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി. പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് സി​പി​എം ക​ണ്ണോ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
യു.​ടി. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ര​ഞ്ജി​ത്ത്, എം.​എം. സോ​മ​ൻ, പി.​പി. ജോ​യി, കെ.​എ. ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.