ആ​രോ​ഗ്യ ജാ​ഗ്ര​ത​യ്ക്ക് ച​ക്കി​ട്ട​പാ​റ​യി​ല്‍ തു​ട​ക്കം
Wednesday, March 20, 2019 12:28 AM IST
ച​ക്കി​ട്ട​പാ​റ: ആ​രോ​ഗ്യ ജാ​ഗ്ര​ത പ്ര​തി​ദി​നം പ്ര​തി​രോ​ധം പ​ദ്ധ​തി​ക്ക് ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്കം.
രോ​ഗ പ്ര​തി​രോ​ധം, ശു​ദ്ധ​ജ​ല സം​ര​ക്ഷ​ണം, മാ​ലി​ന്യ സം​സ്‌​ക​ര​ണം എ​ന്നി​വ​യ്ക്ക് പ്രാ​മു​ഖ്യം ന​ല്‍​കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് ക്ലോ​റി​നേ​ഷ​ന്‍ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കും. പൊ​തു കി​ണ​റു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ എ​ന്നി​വ ശു​ചീ​ക​രി​ക്കും. കു​ടി​വെ​ള്ള സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​നയ്ക്ക് അ​യ​ക്കും.
പെ​രു​വ​ണ്ണാ​മൂ​ഴി ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ലാ​ന്‍റി​ല്‍ നി​ന്ന് നേ​രി​ട്ട് വെ​ള്ളം ശേ​ഖ​രി​ച്ച് ജ​ല ദൗ​ർ​ല​ഭ്യം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്യും. ഹ​രി​ത ക​ര്‍​മ്മ സേ​ന​യു​ടെ ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം ഊ​ര്‍​ജി​ത​മാ​ക്കും.
പു​ന:​സം​സ്‌​ക​രി​ക്കാ​വു​ന്ന ജൈ​വേ​ത​ര മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ ഉ​റ​പ്പാ​ക്കും. വ​ള​ര്‍​ത്തു​പ​ട്ടി​ക​ളു​ടെ ലൈ​സ​ന്‍​സിം​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കും.
രോ​ഗ പ്ര​തി​രോ​ധം, ചി​കി​ത്സ എ​ന്നി​വ​യി​ല്‍ ആ​യു​ര്‍​വേ​ദ ഹോ​മി​യോ​പ്പ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ല​ഭ്യ​മാ​ക്കും. ഓ​രോ വാ​ര്‍​ഡും കേ​ന്ദ്രീ​ക​രി​ച്ച് വീ​ടു​ക​ള്‍, തോ​ട്ട​ങ്ങ​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച് ശു​ചി​ത്വ പ​രി​ശോ​ധ​ന​യും കൊ​തു​ക്, കൂ​ത്താ​ടി ഉ​റ​വി​ട ന​ശീ​ക​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തും. ഇ​തി​നാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​രോ​ഗ്യ സേ​നാം​ഗ​ങ്ങ​ള്‍, ആ​ശ​മാ​ര്‍ എ​ന്നി​വ​ട​ങ്ങു​ന്ന ടീം ​വാ​ര്‍​ഡ് ശു​ചി​ത്വ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും. വാ​ര്‍​ഡി​ല്‍ ആ​രോ​ഗ്യ ദി​നം പ​രി​പാ​ടി​യും ന​ട​പ്പാ​ക്കും.
ആ​ലോ​ച​ന യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി അ​ധ്യ​ക്ഷ​ത വഹിച്ചു.
ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ കെ.​പി. മോ​ഹ​ന​ന്‍, ഡോ.​എം. ക​മ​റു​ദ്ദീ​ന്‍, ഡോ. ​അ​ഖി​ല, ഡോ. ​അ​നു സി ​മാ​ത്യൂ, ഡോ. ​പി.​കെ. സ​ന്തോ​ഷ്, ജെ​എ​ച്ച്ഐ ഒ.​സി. അ​ര​വി​ന്ദ​ന്‍, പി. ​പ​ത്മി​നി എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.