ക​ത്രി​ക​പ്പു​ല്ലും ജ​ല​ദൗ​ർ​ല​ഭ്യ​വും; പൈ​ങ്കു​ളം പാ​ട​ശേ​ഖ​ര​ത്തി​ല്‍ കൃ​ഷി ന​ശി​ക്കു​ന്നു
Wednesday, March 20, 2019 12:28 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് 17-ാം വാ​ര്‍​ഡി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പൈ​ങ്കു​ളം അ​ഴ​ക​ത്ത് താ​ഴെ പാ​ട​ശേ​ഖ​ര​ത്തി​ല്‍ ക​ത്രി​കപ്പു​ല്ലി​ന്‍റെ ശ​ല്യ​വും ആ​വ​ശ്യ​ത്തി​ന് ജ​ല ല​ഭ്യ​ത ഇ​ല്ലാ​ത്ത​തും കാ​ര​ണം കൃ​ഷി മു​ട​ങ്ങു​ന്നു.
മേ​ഖ​ല​യി​ലെ 75 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പാ​ട​ശേ​ഖ​രം വ്യാ​പി​ച്ച് കി​ട​ക്കു​ന്ന​ത്.
പ്ര​ദേ​ശ​ത്തു​കൂ​ടെ പോ​വു​ന്ന ക​നാ​ലി​ല്‍ വെ​ള്ള​മി​ല്ലാ​ത്ത​തു കാ​ര​ണം പാ​ട​ശേ​ഖ​രം ഉ​ണ​ങ്ങി വി​ണ്ടു​കീ​റു​ക​യാ​ണ്. രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​വും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.
പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ന​ടു​വി​ലൂ​ടെ തോ​ട് നി​ർ​മി​ച്ചാ​ൽ ഇ​വി​ടെ വെ​ള്ള​മെ​ത്തി​ക്കാ​ന്‍ ക​ഴി​യും. ഗെ​യി​ല്‍ പ​ദ്ധ​തി​ കാരണം വ​യ​ലി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് നീ​ക്കി വെ​ള്ള​മൊ​ഴു​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.
ആ​ക്കൂ​പ​റ​മ്പി​ലെ ബ്രാ​ഞ്ച് ക​നാ​ലി​ന്‍റെ ഷ​ട്ട​ര്‍ തു​റ​ന്നാ​ല്‍ പൈ​ങ്കു​ളം പാ​ട​ത്ത് കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭി​ക്കു​ം. പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും പ​രി​ഹ​ാ​ര​മാ​കും. പൈ​ങ്കു​ളം പാ​ട​ത്തെ നെ​ല്‍​കൃ​ഷി തൊ​ഴി​ലു​റ​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ഠി​ന​മാ​യ വെ​യി​ല്‍ കാ​ര​ണം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പാ​ട​ത്ത് ഇ​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
പു​ല്ല് നീ​ക്കു​ക​യും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കു​ക​യും ചെ​യ്താ​ല്‍ ഇ​വി​ടെ മൂ​ന്ന് കൃ​ഷി​ക​ളും ന​ട​ത്താ​മെ​ന്നാ​ണ് ക​ള്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ അ​ധി​കൃ​ത​ര്‍ നടപടി എടുക്കുന്നില്ലെന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ച്ചു.