ദേ​ശീ​യ സെ​മി​നാ​ർ: ആ​ദ്യ​ഘ​ട്ടം സ​മാ​പി​ച്ചു
Wednesday, March 20, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: ഗ​വ. ലോ ​കോ​ള​ജി​ന്‍റെ​യും ക്ലി​ജോ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ "ആ​ഗോ​ള​വ​ത്ക​ര​ണ കാ​ല​ഘ​ട്ട​ത്തി​ൽ മ​ർ​ദി​ത ജ​ന​വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ സമാപിച്ചു.
ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സെ​മി​നാ​റി​ൽ ഇ​ന്ത്യ​യി​ലെ വി​വി​ധ ലോ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ നി​ന്നു​മാ​യി 26 വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. നാ​ഷ​ണ​ൽ ലോ ​സ്കൂ​ൾ മു​ൻ ഡ​യ​റ​ക്ട​റും ലോ​ക ബാ​ങ്ക് ലീ​ഗ​ൽ ഡ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ മു​ൻ ചീ​ഫു​മാ​യി​രു​ന്ന ഡോ. ​മോ​ഹ​ൻ ഗോ​പാ​ൽ ആ​ധു​നി​ക​കാ​ല​ത്ത് മ​ർ​ദി​ത വി​ഭാ​ഗം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​സം​ഗി​ച്ചു.
സം​വ​ര​ണ നി​യ​മ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന പ്രാ​യോ​ഗി​ക പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ. ​വി.​ആ​ർ. ജോ​ഷി പ്ര​സം​ഗി​ച്ചു. "ഭൂ​നി​യ​മ​ത്തി​ന്‍റെ സീ​മ​ക​ൾ​ക്ക​പ്പു​റം വ​യ​നാ​ട്ടി​ലെ അ​ധ​സ്ഥി​ത വ​ർ​ഗം എ​ന്ന​വി​ഷ​യ​ത്തി​ൽ മീ​ഞ്ച​ന്ത ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി ഡോ. ​പ്രി​യ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ര​മ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റി​പ്പി​ൽ ഹം​സ മു​ഖ്യാ​ഥി​തി​യാ​യി. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ലോ​വ​ൽ​മാ​ൻ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സാ​ലി​ഹ്, സ്റ്റു​ഡ​ന്‍റ്സ് കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.​എ​സ്. ആ​ജി​സ്, അ​ഫ്സ​ൽ അ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.