യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത : നാ​ട്ടു​കാ​ർ ജ​നജാ​ഗ്ര​താ സ​മി​തി രൂ​പീക​രി​ച്ചു
Wednesday, March 20, 2019 12:28 AM IST
മു​ക്കം: ക​ഴി​ഞ്ഞ ദി​വ​സം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ത്വ​രി​ത​മാ​ക്കാ​നും ല​ഹ​രി വി​പ​ത്തി​ൽ നി​ന്ന് നാ​ടി​നെ ര​ക്ഷി​ക്കാ​നും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന ജാ​ഗ്ര​താ സ​മി​തി രൂ​പീക​രി​ച്ചു.
നാ​ട്ടു​കാ​രു​ടെ​യും ജ​ന പ്ര​തി​നി​ധിക​ളു​ടെയും യോ​ഗ​ത്തി​ലാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്. മ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ട് വ​രാ​ൻ സ​ഹാ​യി​ക്കു​ക, ല​ഹ​രി വ​സ്തു​ക​ളു​ടെയും മ​യ​ക്ക് മ​രു​ന്നു​ക​ളു​ടെ​യും ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ത​ട​യു​ക എ​ന്നീ ല​ക്ഷ്യങ്ങളോടെ​യാ​ണ് ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ച​ത്.
കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ​ക്കും വ​ട​ക​ര റൂ​റ​ൽ എ​സ്പി​ക്കും നി​വേ​ദ​നം ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി.
കു​ന്ന​മം​ഗ​ലം എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​ബൂ​ബ​ക്ക​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാസ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു . പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​സി. അ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പഞ്ചായത്ത് അംഗങ്ങളായ കെ.​പി. ച​ന്ദ്ര​ൻ , ജി. ​അ​ക്ബ​ർ, കെ.​പി. അ​ബ്ദു​റ​ഹി​മാ​ൻ, സാ​റ, ഉ​മ​ർ പു​തി​യോ​ട്ടി​ൽ, കെ.​ടി.​ഹ​മീ​ദ് , കെ.​ടി. മ​ൻ​സൂ​ർ, മു​ന​വി​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി സി.​പി. അ​സീ​സ് (ക​ൺവീ​ന​ർ ), റ​സാ​ഖ് കൊ​ടി​യ​ത്തൂ​ർ, എ.​പി. മു​ജീ​ബ് (വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ) പി.​വി. അ​ബ്ദു​റ​ഹി​മാ​ൻ, ജാ​ഫ​ർ പു​തു​ക്കു​ടി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), എ.​എം. ഷാ​ഹി​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.