കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം: ജലക്ഷാമം രൂക്ഷം
Wednesday, March 20, 2019 12:30 AM IST
പൂ​ക്കോ​ട്ടും​പാ​ടം: മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ൻ തോ​തി​ൽ അ​ന​ധി​കൃ​ത കു​ഴ​ൽ കി​ണ​ർ നി​ർ​മാ​ണം ന​ട​ത്തു​ന്നു.
അ​മി​ത​മാ​യ കു​ഴ​ൽ കി​ണ​ർ നി​ർ​മാ​ണം ജ​ല​ക്ഷാ​മ​ത്തി​നി​ട​യാ​ക്കു​ന്നു.
പ്ര​ള​യ​ത്തി​ൽ കു​ന്നി​ടി​ച്ചി​ലും മ​ല​ക​ൾ വി​ണ്ടു​കീ​റ​ൽ ഉ​ൾ​പ്പെ​ടെ ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ഴ​ൽ കി​ണ​ർ നി​ർ​മാ​ണം വ്യാ​പ​ക​മാ​കു​ന്ന​ത്.
ചി​ല ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു വാ​ഹ​നം കൊ​ണ്ടു​വ​ന്നു യാ​തൊ​രു അ​മു​ന​തി​യു​മി​ല്ലാ​തെ പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് രാ​ത്രി​സ​മ​യ​ത്തു കി​ണ​ർ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.
പ​രാ​തി​പ്പെ​ട്ടാ​ൽ പോ​ലീ​സ് വ​ന്ന് നി​ർ​മാ​ണം ത​ട​ഞ്ഞു​വ​യ്ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​ന​കം മ​റ്റെ​രു വാ​ഹ​ന​മെ​ത്തി കു​ഴ​ൽ കി​ണ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സാ​ധാ​ര​ണ കി​ണ​റു​ക​ളി​ൽ വെ​ള്ളം ഉ​ണ്ടാ​യി​രി​ക്കെ കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ക്കു​ന്ന​തു മൂ​ലം കി​ണ​റു​ക​ളി​ലെ വെ​ള്ളം വ​റ്റി​യ സം​ഭ​വ​ങ്ങ​ളും നി​ര​വ​ധി​യാ​ണ്.
ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തേ​ണ്ട ജ​ന​പ്ര​തി​നി​ധി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.