കു​ടി​വെ​ള്ള​മൊ​രു​ക്കി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ർ
Wednesday, March 20, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന്ന കു​ഴ​ൽ കി​ണ​റി​ൽ മോ​ട്ടോ​ർ സ്ഥാ​പി​ച്ച് പ്ര​ദേ​ശ​ത്തെ പ​തി​നെ​ട്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മൊ​രു​ക്കി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​ക​യാ​യി. കു​റു​വ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചാ​പാ​ടി പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ന്താ​ര​കം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.
എ.​വി​ജ​യ​രാ​ഘ​വ​ൻ എം​പി​യു​ടെ പ്ര​ദേ​ശി​ക ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണ് കു​ഴ​ൽ കി​ണ​ർ. മോ​ട്ടോ​റും ടാ​ങ്കും നാ​ല് ടാ​പ്പും സ്ഥാ​പി​ച്ചു. 40000 രൂ​പ ചി​ല​വ് വ​ന്ന പ​ദ്ധ​തി​ക്ക് പ്ര​വാ​സി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്താ​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്ര​ദേ​ശ​ത്ത് ന​ട​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ന​കീ​യ ഉ​ദ്ഘാ​ട​നം പ്ര​ദേ​ശ​വാ​സി​യാ​യ ചെ​റ​ക്കാ​ട​ൻ പാ​ത്തു​മ്മ താ​ത്ത നി​ർ​വ​ഹി​ച്ചു.