അ​പ​ക​ടം പ​തി​വാ​കു​ന്ന എ​ളാ​ട് ചെ​ക്ക് ഡാ​മി​ൽ അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​നം ത​കൃ​തി​യി​ൽ
Wednesday, March 20, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വേ​ന​ൽ ക​ടു​ത്ത​തോ​ടെ എ​ളാ​ട് ചെ​ക്ക്ഡാം പ​രി​സ​ര​ത്തും പാ​റ​ക്ക​ട​വി​ലും മ​ണ​ൽ​ഖ​ന​നം രൂ​ക്ഷം. അ​വ​ശേ​ഷി​ക്കു​ന്ന തി​ട്ട​ക​ൾ കൂ​ടി ഇ​ടി​ച്ചു​നി​ര​ത്തി വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി​യാ​ണ് മ​ണ​ലൂ​റ്റി എ​ടു​ക്കു​ന്ന​ത്. നീ​രൊ​ഴു​ക്ക് നി​ല​ച്ച പു​ഴ​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ജ​ലം ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​ന് പോ​ലും തി​ക​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഴു​വ​ൻ നി​യ​മ വ്യ​വ​സ്ഥ​ക​ളെ​യും വെ​ല്ലു​വി​ളി​ച്ച് മാ​ഫി​യ​യു​ടെ ചൂ​ഷ​ണം മു​ന്നേ​റു​ന്ന​ത്.
നാ​ട്ടു​കാ​ർ റ​വ​ന്യു പോ​ലീ​സ് ജ​ല​അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്ക് പ​ല​വ​ട്ടം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഈ​യി​ടെ ന​ട​ന്ന പ​ല മു​ങ്ങി മ​ര​ണ​ങ്ങ​ളും മ​ണ​ൽ​കു​ഴി​ക​ളി​ൽ വ​ച്ചാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. സ്ക്വാ​ഡും നി​രീ​ക്ഷ​ണ​വും ഫ​ല​പ്ര​ദ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ​യി​ലേ​ക്ക് വ​ണ്ടി ഇ​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത വി​ധം ശാ​ശ്വ​ത സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം എ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.