മൃ​ത​ദേ​ഹം ഡി​ക്കി​യി​ൽ കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണം: ബി​ജെ​പി
Wednesday, March 20, 2019 12:32 AM IST
മ​ല​പ്പു​റം : മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച ക​ർ​ണാ​ട​ക സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം കാ​റി​ന്‍റെ ഡി​ക്കി​യി​ൽ കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം എ.​പി ഉ​ണ്ണി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
സൗ​ജ​ന്യ ആം​ബു​ല​ൻ​സി​നു വേ​ണ്ടി ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ ബ​ന്ധു​ക്ക​ൾ സ​മീ​പി​ച്ചി​ട്ടും നി​ർ​ധ​ന​രാ​യി പോ​യി എ​ന്ന​തു​കൊ​ണ്ടാ​ണ് മാ​നു​ഷി​ക പ​രി​ഗ​ണ​ന ല​ഭി​ക്കാ​തെ പോ​യ​തെ​ന്നു​ള്ള​ത് ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണ്.
ഇ​ക്കാ​ര്യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.